Friday, April 26, 2024
HomeGulfകേളി ഫുട്ബോള്‍ ടൂര്‍ണമെന്‍റ്: സംഘാടക സമിതി ഓഫീസ് തുറന്നു

കേളി ഫുട്ബോള്‍ ടൂര്‍ണമെന്‍റ്: സംഘാടക സമിതി ഓഫീസ് തുറന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫീസ് തുറന്നു.
റിയാദ് ബത്ഹ സെന്‍ററില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്‍റെ ഉദ്‌ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യൻ നിര്‍വഹിച്ചു. സംഘാടക സമിതി ജോയിന്‍റ് കണ്‍വീനര്‍ ഷഫീക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാൻ സെൻ ആന്‍റ്ണി അധ്യക്ഷനായി.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താര്‍, സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍, പ്രസിഡന്‍റ് സെബിൻ ഇഖ്ബാല്‍, ജോയിന്‍റ് സെക്രട്ടറി സുനില്‍ കുമാര്‍,

വൈസ് പ്രസിഡന്‍റ് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സ്‌പോട്‌സ് കമ്മിറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.ഒക്ടോബര്‍ 27 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് രണ്ട് മാസക്കാലം നീണ്ടു നില്‍ക്കും.

ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര ( 050 262 3622) കേളി സെക്രട്ടറി സുരേഷ് കണ്ണപുരം (050 287 8719), ടീം റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ ഷറഫുദ്ധീൻ പന്നിക്കോട് (050 293 1006).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular