Saturday, April 27, 2024
HomeKeralaപ്ലാവിലക്കോലം നീലംപേരൂര്‍ പടയണിയില്‍ ഇന്ന് 'ഹനുമാന്‍'

പ്ലാവിലക്കോലം നീലംപേരൂര്‍ പടയണിയില്‍ ഇന്ന് ‘ഹനുമാന്‍’

ങ്ങനാശ്ശേരി: പ്രസിദ്ധമായ നീലംപേരൂര്‍ പടയണിയില്‍ ഇന്ന് പ്ലാവിലക്കോലത്തില്‍ ഹനുമാന്‍ കളത്തിലിറങ്ങും. ഇന്നലെ ആനയുടെ കോലമാണ് പ്ലാവിലയില്‍ നിര്‍മിച്ചത്.

നീലംപേരൂരിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ യുള്ളവര്‍ ഒരേ മനസോടെ ഭക്തിയോടുകൂടി രാപ്പകല്‍ ക്ഷേത്രത്തില്‍ ഒത്തു ചേര്‍ന്നാണ് പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന വിഭവ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കോലങ്ങള്‍ നിര്‍മിക്കുന്നത്.

ഓണ പിറ്റേന്ന് അവിട്ടം നാളിലാണ് പടയണിയ്‌ക്ക് ചൂട്ടു വെയ്പ് ആരംഭിച്ചത്. നീലംപേരൂര്‍ ദേശത്തിന്റ ഐശ്വര്യത്തിനായി നടത്തി വരുന്ന അനുഷ്ഠാനമാണ് നീലംപേരൂര്‍ പടയണി. കോട്ടയം ജില്ലയുടെയും, ആലപ്പുഴ ജില്ലയുടെയും അതിര്‍ത്തിയിലാണ് നീലംപേരൂര്‍ ഗ്രാമം. നാല് ഘട്ടങ്ങളിലായാണ് പടയണി കടന്നു പോകുന്നത്. ഇതില്‍ ചൂട്ട്, കുട എന്നിവ പൂര്‍ത്തിയായി കഴിഞ്ഞു. ഞായറാഴ്ച പ്ലാവിലക്കോലങ്ങള്‍ അവസാനിക്കും. എണ്‍പതില്‍ അധികം പുത്തനന്നങ്ങള്‍ ഇത്തവണ പൂരം പടയണിയില്‍ വഴിപാടായി എത്തും.

പൂരം പടയണിയില്‍ ഭാരതത്തിന്റെ ചരിത്ര വിജയമായിരുന്ന ചന്ദ്രയാന്‍ കോലമായി ഒരുങ്ങുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞ കേരളവും, മൂഷിക വാഹന ഗണപതിയും ഈ വര്‍ഷത്തെ പുതിയ കോലങ്ങളായി കളത്തിലിറങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular