Friday, April 26, 2024
HomeKeralaഇടുക്കിയില്‍ താമസിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പുനരധിവാസത്തിന് ഉത്തരവിടണം: എം എം മണി

ഇടുക്കിയില്‍ താമസിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പുനരധിവാസത്തിന് ഉത്തരവിടണം: എം എം മണി

ടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിര്‍മാണ വിലക്കിനെതിരെ എം എം മണി എംഎല്‍എ. ഇടുക്കിയില്‍ താമസിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പുനരധിവാസത്തിന് ഉത്തരവിടണം.

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പരാതി കേള്‍ക്കാൻ കോടതി തയാറാകണം. മൂന്നാറില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമര്‍ശനം.

കലക്ടര്‍ നിര്‍മ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ്. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി പറഞ്ഞു. ആളുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്നും പരാതി കേള്‍ക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular