Friday, April 26, 2024
HomeUSAറോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ പരി . കന്യാമറിയത്തിന്റെ തിരുനാളിന്റെ ആദ്യദിനം ഭക്തിസാന്ദ്രം

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ പരി . കന്യാമറിയത്തിന്റെ തിരുനാളിന്റെ ആദ്യദിനം ഭക്തിസാന്ദ്രം

ന്യൂയോർക്: റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിന്റെ ആദ്യദിനം ഗംഭീരമായി. സെമിത്തേരി വെഞ്ചിരിപ്പിനും വി കുർബാനക്കും ശേഷം നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പും തുടർന്ന് നടന്ന മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ ആദ്യ തിരുന്നാൾ  ദിവസം ഭക്തീ നിര്ഭരമാക്കി .
മികച്ച രീതിയിൽ കന്യാമറിയത്തിന്റെ 11 പ്രേത്യക്ഷീകരണങ്ങൾ പ്രൊഫഷണൽ നിലവാരത്തിൽ അവതരിപ്പിച്ചത് എല്ലാവരെയും ഒന്നടങ്കം അത്ഭുതപ്പെടുത്തി. ലൂർദ് മാതാവിനെ അവതരിപ്പിച്ചത് പ്രിയ മൂലേപ്പറമ്പിൽ ,ഫാത്തിമ മാതാവ് -രമ്യ കട്ടപ്പുറം,ലാസലറ്റ്‌ മാതാവ് -ജാൻസി തറത്തട്ടേൽ ,കർമ്മല മാതാവ് -ജോൺസി പുളിയനാൽ ദൈവ മാതാവ് -സോഫി കോയിത്തറ , വേളാങ്കണ്ണി മാതാവ് -റിയ മേക്കാട്ടേൽ ,അത്ഭുത കാശുരൂപത്തിന്റെ മാതാവ് -ഹന്നാ പുളിയനാൽ,കൃപയുടെ മാതാവ് -ബിൻസി ചെരുവിൽ ,തിരുഹൃദയ നാഥ -ജെസ്സി ചാമക്കാല ,റോസാ മിസ്റ്റിക്കാ മാതാവ് -മേരി  കട്ടപ്പുറം, ഗാഡ ലൂപ്പെ മാതാവ് -ജൂലി വാഴമല  എന്നിവരാണ് മാതാവിണ്റ്റെ തനതു രൂപത്തിലെത്തി അനുഗ്രഹം നൽകിയത്  തികച്ചും പ്രൊഫഷണൽ നിലവാരത്തോടെ ഇടവകയിലെ വനിതകൾ  മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ അവതരിപ്പിച്ചത് തിരുന്നാളിന്റെ ആദ്യദിനം ഭക്തി നിർഭരമാക്കി.
ട്രസ്റ്റീമാരായ ജോസഫ് കീഴങ്ങാട്ട് , സിബി മണലേൽ എന്നിവർ തിരുന്നാളിന്റെ ആദ്യ ദിന പ്രോഗ്രാമുകൾക്കു നേതൃത്വം കൊടുത്തു.. കൂടുതൽ വിവരങ്ങൾക്ക്.

വികാരി .റെവ : ഫാ ഡോ: ബിബി തറയിൽ -773 943 2290

കുരിയൻ ചാലുപറമ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular