Friday, April 26, 2024
HomeGulfഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് ഒമാനി ചിത്രങ്ങള്‍

ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് ഒമാനി ചിത്രങ്ങള്‍

സ്കത്ത്: മുംബൈയില്‍ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്‍റെ 11ാമത് എഡിഷനില്‍ മൂന്ന് ഒമാനി ചിത്രങ്ങളും. ഈ മാസം 10 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

അബ്ദുല്ല അല്‍ അജ്മി സംവിധാനം ചെയ്ത ‘അല്‍ മന്യോര്‍’, ദലീല അല്‍ ദാരെയുടെ ‘അല്‍ മകാസറ’, ‘ഹഷഫ്’ എന്നീ സിനിമകളാണ് ഒമാൻ ഫിലിം സൊസൈറ്റി മുഖേന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. സുല്‍ത്താനേറ്റിന്റെ തീരദേശ ഗ്രാമങ്ങളിലെ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ആഴത്തിലുള്ള കിണറുകളില്‍നിന്ന് ശുദ്ധജലം വലിച്ചെടുക്കുന്ന പരമ്ബരാഗത പ്രക്രിയയായ ‘അല്‍ സമത്തു’മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ‘അല്‍ മന്യോര്‍’ ചിത്രത്തിന്‍റെ ഇതിവൃത്തം.

നിസ്വ സൂഖില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ വിലപേശുകയും സാധനങ്ങള്‍ക്ക് യോജിച്ച വിലയില്‍ എത്തിച്ചേരുകയും ചെയ്യുന്ന ശീലത്തെ പറഞ്ഞുവെക്കുന്നതാണ് അല്‍ മകാസറ. സുല്‍ത്താനേറ്റിന്‍റെ പൈതൃകത്തിന്റെ ഭാഗമായ ഒമാനി ഖഞ്ചറിനെ കേന്ദ്രീകരിച്ചാണ് അല്‍ മകാസറ സിനിമ. വിദൂരത്തുള്ള ഒമാനി ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഗ്രാമീണര്‍ അവരുടെ ജീവിതരീതിയില്‍ എങ്ങനെ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ഹഷഫ് സിനിമ പറയുന്നത്. അന്താരാഷ്‌ട്ര ഫെസ്റ്റിവലുകളിലെ പങ്കാളിത്തം വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ച്‌ അറിയുന്നതുള്‍പ്പെടെയുള്ള മറ്റ് അനുഭവങ്ങള്‍ പരിചയപ്പെടാൻ അവസരമൊരുക്കുമെന്ന് ഡയറക്ടര്‍ മുഹമ്മദ് അല്‍ അജ്മി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular