Friday, April 26, 2024
HomeKeralaകാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

കുമ്ബള: കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30ന് കുമ്ബളക്കും ഉപ്പളക്കും ഇടയിലാണ് സംഭവം.

ട്രെയിൻ കുമ്ബള റെയില്‍വേ സ്റ്റേഷൻ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.

ട്രെയിനിലെ എസ് 2 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. വാതിലിന്‍റെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ക്ക് പരിക്കില്ല.

മംഗളൂരുവില്‍ നിന്നെത്തിയ റെയില്‍വേ സംരക്ഷണ സേനയും കുമ്ബള പൊലീസും പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular