Friday, April 26, 2024
HomeGulfസൗദിയില്‍ ഇന്ന് മുതല്‍ മൃഗവേട്ടയ്ക്ക് അനുമതി

സൗദിയില്‍ ഇന്ന് മുതല്‍ മൃഗവേട്ടയ്ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ മൃഗവേട്ടയ്ക്ക് ഇന്ന് മുതല്‍ അനുമതി. 2024 ജനുവരി 31വരെ വേട്ടയാടല്‍ തുടരാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അറിയിച്ചു.

വേട്ടയ്ക്ക് പോകുന്നതിന് മുമ്ബ് പ്രത്യേക അനുമതി നേടണം. ഫെട്രി പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അനിയന്ത്രിതമായ തോതില്‍ എണ്ണം വര്‍ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ട മൃഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുണ്ടാകുക. വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അനുമതി ഉണ്ടായിരിക്കണം. വേട്ടയാടല്‍ നിരോധിച്ചിരിക്കുന്ന കാട്ടുമൃഗങ്ങളേയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റൈഫിളുകള്‍ ഉപയോഗിക്കുന്ന വേട്ടക്കാര്‍ക്ക് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത റൈഫിളുകള്‍ മാത്രമേ ഉപയോഗിക്കാനാവൂ. സൗദി ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കാണ് വേട്ടയ്ക്ക് പെര്‍മിറ്റ് അനുവദിക്കുക. അതോറിറ്റി തയ്യാറാക്കിരിക്കുന്ന പട്ടികയിലുള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുള്ളത്. ഏതെങ്കിലും തരത്തില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ അവരെ പിടികൂടുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular