Saturday, April 27, 2024
HomeKeralaമണി കിലുക്കി നാടുചുറ്റി ഓണപ്പൊട്ടന്മാര്‍

മണി കിലുക്കി നാടുചുറ്റി ഓണപ്പൊട്ടന്മാര്‍

ടകര: ഓണത്തിന്റെ വരവറിയിച്ച്‌ മണി കിലുക്കി നാടുചുറ്റി ഓണപ്പൊട്ടന്മാര്‍. ഓണനാളില്‍ ഐശ്വര്യത്തിന്റെ കാഴ്ചയായാണ് ഓണപ്പൊട്ടന്മാര്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്നാണ് വിശ്വാസം.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍നാടൻ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടന്റെ യാത്രകള്‍. വെറുതെ വേഷംകെട്ടലല്ല, ആചാരങ്ങളുടെ അകമ്ബടിയിലാണ് ഓണപ്പൊട്ടന്മാര്‍ നാടുകാണാനിറങ്ങുന്നത്.

മലയ സമുദായക്കാരാണ് സാധാരണയായി ഓണപ്പൊട്ടൻ കെട്ടുന്നത്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. 41 ദിവസത്തെ വ്രതത്തിനുശേഷം ഉത്രാടം നാളില്‍ പുലര്‍ച്ച കുളിച്ച്‌, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച്‌ പൂജ നടത്തിയാണ് വേഷം കെട്ടുന്നത്. ആറു മണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്‍കി മറ്റു വീടുകളിലേക്ക് തിരിക്കും. ഗ്രാമീണ വഴികളിലൂടെ വേഗത്തില്‍ മണി കിലുക്കിയാണ് ഓണപൊട്ടന്റെ നടപ്പ്.

താളം ചവിട്ടി കാല്‍ നിലത്തുറക്കാതെയുള്ളതാണ് യാത്ര. വേഷം കെട്ടിയാല്‍ പിന്നെ മിണ്ടില്ല. ഇതാണ് ഓണപ്പൊട്ടനെന്ന് പേര് വരാനിടയാക്കിയത്. ഓണേശ്വരനെന്നും ഇവര്‍ക്ക് പേരുണ്ട്.

ആദ്യ കാലത്ത് നാട്ടുപ്രമാണിയുടെ വീട്ടില്‍ കയറി വേണമായിരുന്നു മറ്റുള്ള വീടുകളിലേക്കുള്ള യാത്ര. കാലം മാറിയതോടെ യാത്രക്കും മാറ്റം വന്നു. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച ഉയരമുള്ള കിരീടവും ചിത്രപ്പണിയുള്ള ചുവന്ന പട്ടും തോളില്‍ സഞ്ചിയും കൈയില്‍ ചെറിയ ഓലക്കുടയും കമുകിന്‍ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടിയുമാണ് വേഷം. വീടുകളില്‍ എത്തുന്ന ഓണപ്പൊട്ടന് അരിയും പണവും ദക്ഷിണയായി നല്‍കും.

അരി നിറച്ച നാഴിയില്‍നിന്ന് കുറച്ച്‌ അരിയെടുത്ത് പൂവും ചേര്‍ത്ത് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കുകയാണ് പതിവ്. പരമ്ബരാഗതമായി ഓണപ്പൊട്ടൻ കെട്ടുന്നവര്‍ക്ക് വ്യാജ ഓണപ്പൊട്ടന്മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കലാ സാംസ്കാരിക സംഘടനകള്‍ മുതല്‍ വ്യക്തികള്‍വരെ ഓണപ്പൊട്ടൻ വേഷം കെട്ടിയിറങ്ങുന്നത് പരമ്ബരാഗതമായി വേഷം കെട്ടുന്നവരുടെ വയറ്റത്തടിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular