Friday, April 26, 2024
HomeIndiaമുന്നില്‍ നാലു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം

മുന്നില്‍ നാലു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം

ന്യൂഡല്‍ഹി: ചന്ദ്രയാൻ് മൂന്നിവെ പ്രഗ്യാൻ ഓറോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഐ,എസ്.ആര്‍.ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍ പര്യവേഷണം തുടങ്ങിയ റോവര്‍ ഇന്നലെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍,ഒ ഇന്ന്പുറത്തുവിട്ടത്.

നാലു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ റോവറിനെ സുരക്ഷിതമായി വഴി തിരിച്ചുവിട്ടതായും ഐ.എസ്.ആര്‍.ഒ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

പര്യവേഷണത്തിനിടെ മൂന്നുമീറ്റര്‍ മുന്നിലാണ് ഗര്‍ത്തം കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ പോകാൻ റോവറിന് നിര്‍ദ്ദേശം നല്‍കിയതായും ഐ,എസ്.ആര്‍.ഒ കുറിച്ചു. നിലവില്‍ സുരക്ഷിത പാതയിലൂടെയാണ് റോവറിന്റെ സഞ്ചാരമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഓഗസ്റ്റ് 23ന് വൈകിട്ട് 604നാണ് ചന്ദ്രയാൻ മൂന്നിലെ ലാൻഡര്‍ ചന്ദ്രനില്‍ സോഫ്ട് ലാൻഡിംഗ് നടത്തിയത് .മണിക്കൂറുകള്‍ക്ക് ശേഷം പ്രഗ്യാൻ റോവറും പുറത്തിറങ്ങി പര്യവേഷണം തുടങ്ങിയിരുന്നു.

അതേസമയം സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 സെപ്തംബര്‍ രണ്ട് ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ രാവിലെ 11.50നാണ് വിക്ഷേപണം നടക്കുകയെന്ന് ഐ എസ് ആര്‍ ഒ പ്രഖ്യാപിച്ചു. പി എസ് എല്‍ വി എക്സ് എല്‍ ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് ഗാലറിയിലിരുന്ന് പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനും അവസരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular