Friday, April 26, 2024
HomeIndiaടാറ്റ പവറുമായി സഹകരിക്കാന്‍ ഐഐടി ഡല്‍ഹി; ക്ലീന്‍ എനര്‍ജി മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളുടെ വികാസം ലക്ഷ്യം

ടാറ്റ പവറുമായി സഹകരിക്കാന്‍ ഐഐടി ഡല്‍ഹി; ക്ലീന്‍ എനര്‍ജി മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളുടെ വികാസം ലക്ഷ്യം

ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഘട്ടത്തിൽ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് കടക്കാൻ കഴിയുന്ന ക്ലീൻ എനർജിപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ സഹകരിക്കാൻ കരാർ ഒപ്പിട്ട് ഐഐടി ഡൽഹിയും ടാറ്റ പവറും. സ്മാർട്ട് ഗ്രിഡ് സാങ്കേതികവിദ്യ, ക്ലീൻ എനർജി സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഐഐടി ഡൽഹിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടാറ്റ പവർ പ്രസ്താവനയിലൂടെ അറിയിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ദ്ധർ ധാരാളമുള്ള സ്ഥാപനങ്ങൾ എന്ന നിലയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിലുള്ള സഹകരണം അക്കാദമിക, ഗവേഷണ മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഇടയിൽ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ടാറ്റ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾ, നിർമിതബുദ്ധി, മെഷീൻ ലേർണിംഗ്, ഹൈഡ്രജൻ സാങ്കേതികവിദ്യ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, മോണിറ്ററിങ് ആൻഡ് സെൻസിങ് സൊല്യൂഷൻസ്, മൈക്രോഗ്രിഡ്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണ-വികസന ഘട്ടത്തിൽ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് ഉയർത്താൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രവർത്തിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.

“ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐഐടി ഡൽഹിയ്ക്ക് ടാറ്റ പവറുമായി ഈ ധാരണാപത്രത്തിൽ ഒപ്പിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഊർജോത്പാദനത്തിലും ഊർജവിതരണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികാസത്തിന് ഈ പങ്കാളിത്തം കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ഐഐടി ഡൽഹി ഡയറക്റ്റർ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular