Friday, April 26, 2024
HomeGulfപുത്തന്‍ മത്സ്യബന്ധന കപ്പല്‍ നീറ്റിലിറക്കി

പുത്തന്‍ മത്സ്യബന്ധന കപ്പല്‍ നീറ്റിലിറക്കി

സ്കത്ത്: ഫിഷറീസ് ഡെവലപ്‌മെന്റ് ഒമാൻ കമ്ബനി (എഫ്‌.ഡി.ഒ) പുതിയ മത്സ്യബന്ധന കപ്പലായ ‘അകീല’ സുല്‍ത്താൻ ഖാബൂസ് തുറമുഖത്ത് നീറ്റിലിറക്കി.

ധനകാര്യ മന്ത്രി സുല്‍ത്താൻ ബിൻ സാലിം അല്‍ ഹബ്സിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഒമാൻ പെലാജിക് ഫിഷ് കമ്ബനിക്ക് വേണ്ടിയാണ് കപ്പല്‍ പ്രവര്‍ത്തിക്കുക. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച്‌, ഒമാനിലെ മത്സ്യത്തൊഴിലാളികളുടെ സമുദ്ര പൈതൃകവും വരും തലമുറകള്‍ക്കായി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കപ്പല്‍ രൂപപ്പെടുത്തിയത്.

കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തിയായ ‘അകീല’ കപ്പല്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ളതാണെന്ന് ഒമാൻ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാൻ മുനീര്‍ അലി അല്‍ മുനീരി പറഞ്ഞു. 85 മീറ്റര്‍ നീളമുള്ള കപ്പലിന് 2,480 ടണ്‍ വഹിക്കാനുള്ള ശേഷിയുണ്ട്. മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുക, പ്രാദേശിക വിപണിയില്‍ വൈവിധ്യമാര്‍ന്ന മത്സ്യം ലഭ്യമാക്കുക, സമ്ബദ്വ്യവസ്ഥയില്‍ മത്സ്യമേഖലയുടെ സംഭാവന വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് പദ്ധതികള്‍ നടപ്പാക്കുന്നത്.

പ്രാദേശിക മത്സ്യബന്ധന മേഖലയുടെ പ്രോത്സാഹനത്തിനും മെച്ചപ്പെടുത്തലിനും ഒമാൻ വിഷൻ 2040 നയത്തിന് അനുസരിച്ച്‌ വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular