Saturday, April 27, 2024
HomeIndiaദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തുക വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.
2005 ആഗസ്റ്റ് 25 ന് യു.പി.എ സര്‍ക്കാറാണ് പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് കാലത്ത് കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു ഈ പദ്ധതിയെന്നും എന്നാല്‍ ഈ വര്‍ഷം മോദി സര്‍ക്കാര്‍ തുകയില്‍ 33 ശതമാനം കുറവു വരുത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം പദ്ധതി വേതന ഇനത്തില്‍ 6,366 കോടി രൂപ 18 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കാനുണ്ട്. 14.42 കോടി സാധാരണക്കാര്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി. അവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular