Friday, April 26, 2024
HomeKeralaകെപിസിസി പൊട്ടിത്തെറിക്കും, ഗ്രൂപ്പുകള്‍ ഔട്ട്, കെ.സി തീരുമാനിച്ചു പ്രമുഖര്‍ ഔട്ട്

കെപിസിസി പൊട്ടിത്തെറിക്കും, ഗ്രൂപ്പുകള്‍ ഔട്ട്, കെ.സി തീരുമാനിച്ചു പ്രമുഖര്‍ ഔട്ട്

കെപിസിസി  ഭാരവാഹി പട്ടിക പുറത്തു വന്നപ്പോള്‍ ഉയരുന്നതു പൊട്ടിത്തെറി.  ഇടുക്കി ജില്ലയില്‍ നിന്നും  റോയ് കെ പൗലോസും പത്തനംതിട്ടയില്‍ നിന്നും  എ ഗ്രൂപ്പുകാര്‍ ഒന്നടങ്കവും  പാലക്കാട് നിന്നും എ വി  ഗോപിനാഥും ഔട്ടായി.  കെ. സി. വേണുഗോപാലിന്റെ ആളുകളെ തിരുകി കയറ്റിയപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴുഞ്ഞുവച്ചവര്‍ വെളിയിലായി.  കെപിസിസി പ്രസിഡന്റ് നൊമിനിയായ ഗോപിനാഥ് പോലും പാലക്കാട് നിന്നില്ല. അമര്‍ഷം ഉള്ളിലൊതുക്കി വി.എം.സുധിരനും മുല്ലപ്പള്ളിയും  ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും മൗനം  പാലിക്കുകയാണ്. ഗ്രൂപ്പടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ വിശാല ഐ ഗ്രൂപ്പിന് നേട്ടം. ഭൂരിഭാഗം നേതാക്കളും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവരില്‍ പലരും ഐ ഗ്രൂപ്പിലെ പല നേതാക്കളുടെ നോമിനികളായതിനാല്‍ ഇതിന്റെ ഗുണം ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല.ജനറല്‍ സെക്രട്ടറിമാരില്‍ ഉമ്മന്‍ചാണ്ടി വിഭാഗം എ ഗ്രൂപ്പിന് അഞ്ചു പേരും തിരുവഞ്ചൂര്‍ വിഭാഗത്തിന് ഒന്നും രമേശ് ചെന്നിത്തലയ്ക്ക് നാലും നേതാക്കളെ കിട്ടി. കെസി വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവര്‍ എട്ടു പേരാണ് ജനറല്‍ സെക്രട്ടറിമാര്‍.
നേരത്തെ പാര്‍ട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറല്‍ സെക്രട്ടറി പദവി നല്‍കിയത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയിലാണ്. ജയന്തിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സംക്രട്ടറിയാക്കുമന്നൊണ് സൂചന.ശശി തരൂരിന്റെ നോമിനിയായി ജി.എസ് ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിന്തുണയില്‍ പിഎ സലീം, കെ മുരളീധരന്‍ നിര്‍ദേശിച്ച മരിയാപുരം ശ്രീകുമാര്‍ എന്നിവര്‍ക്കും ജനറല്‍ സെക്രട്ടറി പദവി കിട്ടി. എസ് അശോകന്‍, എഎ ഷുക്കൂര്‍ എന്നിവരടക്കമുള്ളവരാണ് ചെന്നിത്തലയുടെ നോമിനികള്‍.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഗ്രൂപ്പും പ്രതിപക്ഷ നേതാവും സ്ഥാനങ്ങള്‍ പങ്കിട്ടു. ശക്തനും സജീന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍യില്‍ പദവിയിലെത്തി. വിടി ബല്‍റാം, വിജെ പൗലോസ് എന്നിവരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു മുമ്പോട്ടുവച്ചത്.
കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു.കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പ്രതികരിച്ചു.പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. പട്ടികയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. പ്രാഥമികാംഗത്വം രാജിവച്ചതിനാല്‍ ഭാരവാഹിത്വം തന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular