Friday, April 26, 2024
HomeCinemaമോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

ലയാളത്തിന് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ 33മത് ചിത്രമാണ്. ചിത്രം സംബന്ധിച്ച്‌ മറ്റ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ദൃശ്യം 3 ആണോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ സംശയം.

ആന്റണി പെരുമ്ബാവൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ദൃശ്യം, ദൃശ്യം, ട്വല്‍ത്ത് മാൻ എന്നി ചിത്രങ്ങളാണ് ജീത്തു ജോസഫ്-മോഹൻലാല്‍ ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. എന്നാല്‍ പുതിയ ചിത്രം ദൃശ്യം 3 ആയിരിക്കില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular