Friday, April 26, 2024
Homeപ്രതിപക്ഷ യോഗം:രാഹുലിനെയും ഖാര്‍ഗെയെയും വിമാനത്താവളത്തില്‍ സ്വീകരിച്ച്‌ നിതീഷ്

പ്രതിപക്ഷ യോഗം:രാഹുലിനെയും ഖാര്‍ഗെയെയും വിമാനത്താവളത്തില്‍ സ്വീകരിച്ച്‌ നിതീഷ്

ട്ന: പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ ജെഡിയു നേതാവ് നിതീഷ് കുമാര്‍.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്ബോടിയായുള്ള പ്രതിപക്ഷ യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. ബിജെപിക്കെതിരെ പൊതുമിനിമം പരിപാടിയും യോഗം ആലോചിക്കും.

ആറ് മുഖ്യമന്ത്രിമാരാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. പശ്ചിമബംഗാളില്‍നിന്ന് മമത ബാനര്‍ജി, ഡല്‍ഹിയില്‍നിന്ന് അരവിന്ദ് കെജ്രിവാള്‍, പഞ്ചാബില്‍നിന്ന് ഭഗ്വന്ത് മന്‍, തമിഴ്നാട്ടില്‍നിന്ന് എംകെ സ്റ്റാലിന്‍ എന്നിവര്‍ വ്യാഴാഴ്ച രാത്രി തന്നെ പട്നയിലെത്തി.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇന്ന് രാവിലെയാണ് എത്തിയത്. സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇന്നലെ തന്നെയെത്തി. ശരദ് പവാര്‍, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ മുന്‍മഖ്യമന്ത്രിമാര്‍ ഇന്ന് രാവിലെയാണ് എത്തിയത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന് ബിജെപിയെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രതിപക്ഷം ജയിക്കുമെന്നും ബിജെപിയെ കാണാന്‍ കഴിയില്ലെന്നും ഞങ്ങള്‍ ദരിദ്രര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ്പി നേതാവ് മായാവതി, ബിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular