Friday, April 26, 2024
HomeKeralaപ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റില്‍ തിരുത്തലുകള്‍ നാളെ വരെ

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റില്‍ തിരുത്തലുകള്‍ നാളെ വരെ

തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

ഏകജാലക പോര്‍ട്ടലായ www.admission.dge.kerala.gov.in ല്‍ ലോഗിൻ ചെയ്ത് നാളെ വൈകിട്ട് അഞ്ചുമണി വരെ ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകളും വരുത്താം.

പ്ലസ് വണ്ണിന് 4,59,119 പേര്‍ അപേക്ഷിച്ചതില്‍ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നല്‍കിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകള്‍ ഉണ്ടെങ്കിലും ഇതില്‍ 63,474 സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടാണ് ട്രയല്‍ അലോട്ട്മെന്റ് .

പട്ടിക വിഭാഗങ്ങള്‍, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകള്‍ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും.

ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളുകളിലെയും ഹെല്‍പ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular