Saturday, April 27, 2024
HomeUSAരസീതുകളിൽ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തി

രസീതുകളിൽ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തി

കടകളിൽ നിന്നോ എ ടി എമ്മിൽ നിന്നോ കൈപ്പറ്റുന്ന രസീതുകളിൽ ഹോർമോണുകളെ ബാധിക്കുന്ന രാസവസ്തുക്കൾ ഉള്ളതായി താക്കീത്. ആരും തിരിച്ചറിയാത്ത സാന്നിധ്യമാണിതെന്നു എക്കോളജി സെന്റർ പറയുന്നു.

പരിസ്ഥിതി ആരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടന പറയുന്നത്  രസീത് കടലാസിൽ ബിസ്‌ഫെനോൾ എന്ന രാസവസ്തുവിന്റെ ഉയർന്ന സാന്നിധ്യമുണ്ട് എന്നാണ്. പ്രജനനത്തെ ബാധിക്കുന്ന രാസവസ്തുവാണിത്.

യുഎസിലെ 22 സംസ്ഥാനങ്ങളിൽ 144 പ്രമുഖ വ്യാപാര ശൃംഖലകളുടെ 374 രസീതുകൾ പരിശോധിച്ചുവെന്നു അവർ പറയുന്നു. പലചരക്കു കടകൾ, റസ്റ്റോറന്റുകൾ, മരുന്നു കടകൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ രസീതുകളൊക്കെ പരിശോധിച്ചതിൽ 80 ശതമാനത്തിലും ബിസ്‌ഫെനോൾ കണ്ടെത്തി.

“ബിസ്‌ഫെനോൾ തൊലിയിലൂടെ അകത്തു കയറും. ഒട്ടു മിക്ക കച്ചവടക്കാരും ഉപയോഗിക്കുന്ന രസീതുകളിൽ ഈ രാസവസ്തു ഉണ്ടെന്നാണ് ഞങ്ങൾ നടത്തിയ പഠനങ്ങളിൽ കാണുന്നത്,” മിഷിഗൺ എക്കോളജി സെന്ററിൽ പരിസ്ഥിതി ആരോഗ്യ ഉപദേഷ്ടാവായ മെലീസ കൂപ്പർ സർജന്റ് പറഞ്ഞു.

“വിഷമില്ലാത്ത കടലാസിലേക്കു മാറുന്നത് വളരെ എളുപ്പമാണ്. ചില്ലറ കച്ചവടക്കാർ വിഷം പുരണ്ട കടലാസ് ഉപയോക്താക്കൾക്കും ജീവനക്കാർക്കും നൽകുന്നത് നിർത്തണം.”

20 ശതമാനത്തോളം കടലാസ്സിൽ ബി പി എസ് പോലുള്ള സുരക്ഷിതമായ രാസവസ്തുക്കൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ രാസവസ്തുവും കാൻസർ ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്.

Warning issued about toxic chemicals in receipts 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular