Friday, April 26, 2024
HomeGulfതുര്‍ക്കി-സിറിയ ഭൂകമ്ബ ദുരിതബാധിതരെ സഹായിക്കാന്‍ ധാരണ

തുര്‍ക്കി-സിറിയ ഭൂകമ്ബ ദുരിതബാധിതരെ സഹായിക്കാന്‍ ധാരണ

തുര്‍ക്കി, സിറിയ ഭൂകമ്ബ ദുരിതബാധിതരെ സഹായിക്കാന്‍ തുര്‍ക്കി ഫോറിന്‍ ഇക്കണോമിക് റിലേഷന്‍സ് കൗണ്‍സില്‍ അംഗവും തുര്‍ക്കി-ബഹ്റൈന്‍ ബിസിനസ് കൗണ്‍സില്‍ തലവനുമായ പെലിഗോണ്‍ ഗോര്‍കാനുമായി റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.

മുസ്തഫ അസ്സയ്യിദ് കരാറിലൊപ്പുവെച്ചു.

കഴിഞ്ഞ ദിവസം അങ്കാറയിലാണ് ചടങ്ങ് നടന്നത്. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതലയാണ് കൗണ്‍സിലിനുണ്ടാവുക. ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായം എത്തിക്കാനും പ്രയാസം ലഘൂകരിക്കാനും ആദ്യ ഘട്ടത്തില്‍ തന്നെ സഹായമയച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍.

ബഹ്റൈന്‍ ജനത സമാഹരിച്ച സഹായങ്ങള്‍ പല ഘട്ടങ്ങളിലായി തുര്‍ക്കിയിലും സിറിയയിലുമെത്തിക്കാന്‍ സാധിച്ചതായി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. ഇനിയുള്ള സഹായങ്ങള്‍ യു.എന്‍, തുര്‍ക്കിയ റെഡ് ക്രസന്റ്, തുര്‍ക്കി ഫോറിന്‍ ഇക്കണോമിക് റിലേഷന്‍സ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച്‌ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular