Friday, April 26, 2024
HomeKeralaമദ്യപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ദ്യപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ഡ്രൈവറും കല്‍പറ്റ മുട്ടില്‍ സ്വദേശിയുമായ അജിയാണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്.
മലപ്പുറം കുറ്റിപ്പുറത്ത് വച്ച്‌ കാറിനു പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസ് പിന്‍തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായത്.
തുടര്‍ന്നായിരുന്നു അറസ്റ്റ്. കെഎസ്‌ആര്‍ടിസി ബസ് കുറ്റിപ്പുറം ടൗണില്‍ വച്ചാണ് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചത്. കാറിന്റെ പിന്‍ഭാഗത്തെ ലൈറ്റുകളും ബംബറും തകര്‍ന്നു.

അപകടത്തിനുശേഷം നിര്‍ത്താതെ പോയ ബസിനെ കാറിലുള്ളവര്‍ പിന്തുടര്‍ന്ന് എടപ്പാള്‍ മാരില്‍ വച്ച്‌ പിടികൂടുകയായിരുന്നു.

യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി മാത്തൂരിലെ ഹോട്ടിലിനു മുന്നില്‍ ബസ് നിര്‍ത്തിയതോടെയാണ് പിന്തുടര്‍ന്നെത്തിയ കാറിലെ യാത്രക്കാര്‍ ഡ്രൈവറോട് ടൗണിലുണ്ടായ അപകടത്തെക്കുറിച്ച്‌ ചോദിച്ചത്.
ഡ്രൈവര്‍ മദ്യപിച്ചതായി സംശയം തോന്നിയതോടെ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറം സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular