Friday, April 26, 2024
HomeIndiaദിഗ് വിജയ് സിംഗ് സഞ്ചരിച്ച കാറിടിച്ച്‌ ബൈക്ക് യാത്രികന് പരിക്ക്

ദിഗ് വിജയ് സിംഗ് സഞ്ചരിച്ച കാറിടിച്ച്‌ ബൈക്ക് യാത്രികന് പരിക്ക്

ഭോപ്പാല്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് സഞ്ചരിച്ച കാറിടിച്ച്‌ ബെക്ക് യാത്രികന് പരിക്ക്.
രാംബാബു ബാഗ്രിക്കിന്(20) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ സിരാപൂരില്‍ വെച്ചാണ് സംഭവം. ദിഗ് വിജയ് സിംഗും സംഘവും സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനവ്യൂഹത്തിനിടയിലേക്ക് ബൈക്ക് പെട്ടെന്ന് പ്രവേശിക്കുകയായിരുന്നു.
ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സിംഗിന്‍റെ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ സിംഗ് കാറില്‍ നിന്നിറങ്ങി യുവാവിനെ ആശുപത്രിയിലെത്തിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular