Friday, April 26, 2024
HomeKeralaസ്വത്തിന് അവകാശം ഉന്നയിക്കാനാവില്ല; ഹൈക്കോടതി

സ്വത്തിന് അവകാശം ഉന്നയിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഭാര്യപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹത്തോടെ മരുമകന്‍ വീട്ടില്‍ ദത്തുനില്‍ക്കുകയെന്നത് ലജ്ജാകരമാണെന്ന് കോടതി വിലയിരുത്തി. ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തിനോ കെട്ടിടത്തിനോ മരുമകന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വിധിച്ചു. ആ കെട്ടിടം പണിയുന്നതിനായി മരുമകന്‍ പണം മുടക്കിയിട്ടുണ്ട് എങ്കിലും യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലായിരുന്നുെൈ ഹക്കോടതി വിധി. ഭാര്യാപിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് കീഴ്കോടതി വിധിക്കെതിരെയായിരുന്നു ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.

ഡേവിഡ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യപിതാവ് ഹെന്‍ട്രി തോമസ് പയ്യന്നൂര്‍ സബ്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചു വരുന്നവീട്ടില്‍ മരുമകന് ഒരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെന്‍ട്രി തോമസ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഹെന്ററിയുടെ ഏകമകളെ താനാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും താന്‍ അവിടെ ദത്തുനില്‍ക്കുകയാണെന്നും അതിനാല്‍ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡേവിഡിന്റെ വാദം. ഇത് വിചാരണ കോടതി തള്ളുകയും ഹെന്‍ട്രിയ്ക്ക് അനുകൂലമായി വിധി ഉത്തരവിടുകയുമായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശം ലജ്ജാകരമാണെന്ന് കോടതി വിലയിരുത്തി. മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular