ന്യൂഡല്‍ഹി| 2019ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് ചോദ്യം ചെയ്ത മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് വിയോജിക്കുന്നതായി രാഹുല്‍ ഗാന്ധി.
ദിഗ് വിജയ് സിങ്ങിന്റെ നിലപാടുകളോട് തങ്ങള്‍ വിയോജിക്കുന്നു. പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ ദിഗ് വിജയ് സിങ്ങിന്റെ കാഴ്ചപ്പാടുകള്‍ക്ക് മുകളിലാണെന്നും രാഹുല്‍ ഗാന്ധി ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രാ റാലിയില്‍ ദിഗ് വിജയ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് വന്‍ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. പാക്കിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സര്‍ക്കാര്‍ തെളിവൊന്നും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.