Friday, April 26, 2024
HomeIndiaജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞുതാഴും, സൈന്യത്തിന്റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ താഴുന്നു; മുന്നറിയിപ്പുമായി ഐ എസ്...

ജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞുതാഴും, സൈന്യത്തിന്റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ താഴുന്നു; മുന്നറിയിപ്പുമായി ഐ എസ് ആര്‍ ഒ

ന്യൂഡല്‍ഹി: ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്ന മുന്നറിയിപ്പുമായി ഐഎസ്‌ആര്‍ഒ. 2022 ഡിസംബര്‍ 27മുതല്‍ ഈ വര്‍ഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ആകെ 8.9 സെന്റിമീറ്റര്‍ മാത്രം ഇടിഞ്ഞുതാഴ്ന്ന അവസ്ഥയില്‍ നിന്നാണ് ഈ അടുത്ത ദിവസങ്ങളില്‍ ഭൂമി ഇടിയുന്നതിന്റെ വേഗത കൂടിയത്.

ഐഎസ്‌ആര്‍ഒയുടെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ആര്‍എസ്‌സി) ആണ് ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാര്‍ട്ടോസാറ്റ്-2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ ജോഷിമഠിന്റെ നഗരഭാഗം മുഴുവന്‍ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുകയാണ്. വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular