Friday, April 26, 2024
HomeIndiaദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ അംഗീകരിച്ചു

ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ അംഗീകരിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശിപാര്‍ശ രാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ കൊളീജിയം ശിപാര്‍ശയാണ് അംഗീകരിച്ചത്. അടുത്താഴ്ച ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തേക്കും.

ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചതായി വിമര്‍ശനമുയര്‍ന്നിരുന്നു. ജഡ്ജി നിയമനം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കം മുറുകവെയാണ് നിയമനം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.

നിലവില്‍ ബോബെ ഹൈകോടതി ചീഫ് ജസ്റ്റിസാണ് ദീപാങ്കര്‍ ദത്ത. 1989ല്‍ കൊല്‍ക്കത്ത ഹൈകോടതിയില്‍ അഭിഭാഷകനായാണ് ദീപാങ്കര്‍ ദത്ത ഔദ്യോഗിക ജോലി തുടങ്ങിയത്. സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കോണ്‍സലായും പ്രവര്‍ത്തിച്ചു.

2006 ല്‍ ദീപാങ്കര്‍ ദത്തയെ കൊല്‍ക്കത്ത ഹൈകോടതി ജഡ്ജിയായി നിയമിച്ചു. 2020 ഏപ്രിലില്‍ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും നിയമിതനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular