Friday, April 26, 2024
HomeKeralaകുറ്റം ചെയ്തില്ല; പൊലീസ് കുടുക്കിയത്; പ്രതി സന്തോഷ്

കുറ്റം ചെയ്തില്ല; പൊലീസ് കുടുക്കിയത്; പ്രതി സന്തോഷ്

തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പില്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

അതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയില്‍ പൊലീസ് കെട്ടിവച്ചതാണ് കേസ് എന്നാണ് പ്രതിയുടെ വാദം. തന്നെ പൊലീസ് കുടുക്കിയതാണ്. മ്യൂസിയം കേസില്‍ പങ്കില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും തെളിവെടുപ്പിന് എത്തിക്കവെ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷിനെ കുറവന്‍കോണത്തെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത് . കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. പക്ഷെ ആ കാര്യങ്ങള്‍ നിഷേധിക്കുകയാണ് പ്രതി സന്തോഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular