Friday, April 26, 2024
HomeIndiaപിഴക്കു പകരം പൂക്കള്‍; ദീപാവലി പ്രമാണിച്ച്‌ ഗുജറാത്തില്‍ ഏഴു ദിവസം ഗതാഗത നിയമം ലംഘിച്ചാല്‍ പിഴയില്ല

പിഴക്കു പകരം പൂക്കള്‍; ദീപാവലി പ്രമാണിച്ച്‌ ഗുജറാത്തില്‍ ഏഴു ദിവസം ഗതാഗത നിയമം ലംഘിച്ചാല്‍ പിഴയില്ല

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദീപാവലിയോടനുബന്ധിച്ച്‌ ഒക്ടോബര്‍ 21മുതല്‍ 27 വരെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനസൗഹാര്‍ദ നയങ്ങളിലൊന്നാണിതെന്നും സംഘവി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അതിന്റെ മുന്നോടിയായാണ് പുതിയ ‘ജനസൗഹാര്‍ദ’ തീരുമാനങ്ങളുമായി ബി.ജെ.പി ഭരണകൂടം എത്തിയിരിക്കുന്നത്.

അതേസമയം, ഏഴു ദിവസത്തെ ഇളവ് മുതലെടുക്കരുതെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ആരെങ്കിലും ഗതാഗത നിയമം ലംഘിച്ചാല്‍ ഗുജറാത്ത് പൊലീസ് അവരെ പൂക്കള്‍ നല്‍കി ബോധവത്കരിക്കും-എന്നും മന്ത്രി വ്യക്തമാക്കി.

വെളിച്ചത്തിന്റെ ഉല്‍സവമാണ് ദീപാവലി. ഈയവസരത്തിലാണ് മുഖ്യമന്ത്രി ജനസൗഹാര്‍ദമായ മറ്റൊരു തീരുമാനവുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വീറ്റിന് അനുകൂലമായി നിരവധിയാളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ അനുസരിക്കാന്‍ ജനങ്ങളെ സ്വമേധയാ ​പ്രേരിപിക്കുന്ന നീക്കമാണിതെന്നായിരുന്നു ചിലരുടെ പ്രതികരണം. അതേസമയം, നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇതുകൊണ്ട് ഉപകരിക്കൂ എന്നും ചിലര്‍ പ്രതികരിച്ചു. ”ആരും ഗതാഗത നിയമങ്ങള്‍ അനുസരിക്കില്ല, തന്‍മൂലം അപകട നിരക്ക് കുതിച്ചുയരും”-എന്നായിരുന്നു മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular