Friday, April 26, 2024
HomeGulfപി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി; ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

പി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി; ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല.

മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പി.​ഡി.​പി എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര​യെ ബ​ന്ധ​പ്പെ​ടു​ക​യും മു​ന്‍ പി.​സി.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​നീ​ഫ നെ​ടും​തോ​ട് കു​വൈ​ത്ത് പി.​സി.​എ​ഫ് നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഹീം ആ​രി​ക്കാ​ടി​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട പി.​സി.​എ​ഫ്, മേ​രി ജോ​ലി​ചെ​യ്തി​രു​ന്ന വീ​ട്ടു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​ല​വു​ക​ള്‍ ഏ​റ്റെ​ടു​ത്ത് മേ​രി​യെ ക​ഴി​ഞ്ഞ​മാ​സം 18ന് ​നാ​ട്ടി​ല​യ​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ മേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​സ്ക​ലേ​റ്റ​റി​ല്‍ കാ​ല്‍തെ​റ്റി മ​റി​ഞ്ഞു​വീ​ഴു​ക​യും ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് സ​ര്‍ജ​റി​ക്ക് വി​ധേ​യ​മാ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മേ​രി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​താ​യും പി.​ഡി.​പി എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര, ജോ. ​സെ​ക്ര​ട്ട​റി ഹ​നീ​ഫ നെ​ടും​തോ​ട്, പി.​സി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി അം​ഗം സാ​ദി​ഖ് പു​റ​യാ​ര്‍, ടി.​പി. ആ​ന്റ​ണി, കൊ​ച്ചി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​ബി. സ​ലാം, സി.​കെ. ആ​ഷി​ഖ്, എം.​എ. ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ല്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി​യ​താ​യും പി.​സി.​എ​ഫ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular