Saturday, April 27, 2024
HomeUSAജീവിതം മതിയാക്കി, സ്വയം മരണത്തെ വരിച്ചു; ഗൊദാര്‍ദിന്റേത് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ

ജീവിതം മതിയാക്കി, സ്വയം മരണത്തെ വരിച്ചു; ഗൊദാര്‍ദിന്റേത് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ

പാരീസ്: വിഖ്യാത ഫ്രഞ്ച് സംവിധായകനും നവതരംഗസിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാര്‍ദ് ദയാവധം (അസിസ്റ്റഡ് സൂസൈഡ്) സ്വീകരിക്കുകയായിരുന്നെന്ന് സ്ഥിരീകരണം.

വാര്‍ധ്യക സഹജമായ അസുഖം മൂലം ബുദ്ധിമുട്ടു നേരിടുകയായിരുന്ന അദ്ദേഹം വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മരണം വരിക്കുകയായിരുന്നെന്ന് കുടുംബത്തെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മരണത്തെ വരിക്കുന്നതിന് സ്വിസ്റ്റസര്‍ലന്‍ഡില്‍ അദ്ദേഹം അനുമതി നേടിയിരുന്നതായി ലീഗല്‍ അഡൈ്വസര്‍ പാട്രിക് ഴാനെററ്റ് എഎഫ്പിയോടു പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള സ്വയംഹത്യ നിയമപരമായ രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്.

രാഷ്ട്രീയസിനിമകള്‍ക്ക് വേറിട്ട ദിശാബോധം സമ്മാനിച്ച ഗൊദാര്‍ദ് ഇന്നലെയാണ്, 91ാം വയസ്സില്‍ വിടവാങ്ങിയത്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു അദ്ദേഹം. .

ബ്രെത്ത് ലസ്, വീക്കെന്‍ഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാര്‍മെന്‍,മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.

1930 ഡിസംബര്‍ 3ന് പാരീസിലെ ധനികമായ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഫ്രഞ്ച്-സ്വിസ് ദമ്ബതികളുടെ മകനായാണ് ഗൊദാര്‍ദ് ജനിച്ചത്. പിതാവ് റെഡ്‌ക്രോസില്‍ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാര്‍ദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1950ല്‍ പാരീസിലെ സോര്‍ബണ്‍ യുണിവേഴ്‌സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular