Friday, April 26, 2024
HomeIndia14 ഡെക്കുളിലായി 59 മീറ്റര്‍ ഉയരം; 2,300-ലധികം കമ്ബാര്‍ട്ടുമെന്റുകള്‍; ചിത്രങ്ങളില്‍ INS വിക്രാന്ത്

14 ഡെക്കുളിലായി 59 മീറ്റര്‍ ഉയരം; 2,300-ലധികം കമ്ബാര്‍ട്ടുമെന്റുകള്‍; ചിത്രങ്ങളില്‍ INS വിക്രാന്ത്

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra രാജ്യത്തിന് സമര്‍പ്പിച്ചു.


1971 -ലെ ഇന്തോ- പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേരിട്ടത്.


വിക്രാന്ത് കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകലുടെ എണ്ണം രണ്ടായി. ഐഎന്‍എസ് വിക്രാന്തില്‍ എകെ 630 റോട്ടറി കാനോനുകളും കവച് ആന്റി മിസൈല്‍ നേവല്‍ ഡികോയ് സംവിധാനവും ഉണ്ടായിരിക്കും.


42,800 ടണ്‍ ഭാരമുള്ള വിക്രാന്തിന് 30 വിമാനങ്ങള്‍ വഹിക്കാനും ഏകദേശം 1,600 ജീവനക്കാരെ ഉള്‍ക്കൊള്ളാനും കഴിയും. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ഡാറ്റ നെറ്റ്‌വര്‍ക്ക്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.(Image via


262 മീറ്റര്‍ വരെ നീളമുള്ള ഐഎന്‍എസ് വിക്രാന്തിന് രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ നീളവും 62 മീറ്റര്‍ വീതിയും ഉണ്ട്. 14 ഡെക്കുകളിലായി 59 മീറ്റര്‍ ഉയരമുള്ള ഈ കപ്പലില്‍ 2,300-ലധികം കമ്ബാര്‍ട്ടുമെന്റുകള്‍ ഉണ്ട്. 1,600 പേരടങ്ങിയ ക്രൂവിനെ ഉള്‍ക്കൊള്ളാനും സാധിക്കും. വനിതാ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ ഉണ്ട്.


വിക്രാന്തിന്‍റെ ആകെ വിസ്തൃതി 174,580 ചതുരശ്ര അടിയാണ്. നാല് ഏക്കര്‍ സ്ഥലം എന്നു പറയാം. കൊച്ചി ലുലു ഹൈപ്പര്‍മാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം വരും ഈ വിമാനവാഹിനി കപ്പലിന്.


ഡിസ്പ്ലേസ്മെന്റ് 45,000 ടണ്‍ ആണ്. ഈ 45,000 ടണ്ണിനുള്ള ഉരുക്കും നിര്‍മിച്ചത് ഇന്ത്യയില്‍ തന്നെയാണ്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകമായി നിര്‍മിച്ചതാണ് DMR 249 ഗ്രേഡ് ഉരുക്ക്. ബൊക്കാറോ, ഭിലായി, റൂര്‍ക്കി സ്റ്റീല്‍ പ്ലാന്റുകള്‍ക്കായിരുന്നു കരാര്‍.


കപ്പലില്‍ 150 കിലോമീറ്റര്‍ പൈപ്പുകളും 2,000 വാല്‍വുകളും ഹള്‍ ബോട്ടുകളും, എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ പ്ലാന്റുകള്‍, സ്റ്റിയറിംഗ് ഗിയര്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉണ്ട്. ദിവസേന നാല് ലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ഇതില്‍ ഉത്പാദിപ്പിക്കുക. അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ആണ് ഐഎന്‍എസ് വിക്രാന്തിന്റെ മറ്റൊരു പ്രത്യേകത


28 നോട്ടിക്കല്‍ മൈല്‍ വരെ പരമാവധി വേഗം ആര്‍ജിക്കാവുന്നതാണ് കപ്പല്‍. അഥവാ 52 കിലോമീറ്റര്‍ വരെ വേഗം കൈക്കൊള്ളാന്‍ കഴിയും ഈ വിമാനവാഹിനിക്ക്. എന്‍ഡുറന്‍സ് അഥവാ നിര്‍ത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാനവാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിന്റെ എന്‍ഡുറന്‍സ്. കടലില്‍ ഒറ്റയടിക്കു പോകാവുന്ന ദൂരമാണിത്.


ഫിക്‌സഡ് വിംഗ്, റോട്ടറി എയര്‍ക്രാഫ്റ്റ് എന്നിവയുടെ ഒരു ശേഖരം പ്രവര്‍ത്തിപ്പിക്കാനാണ് കപ്പല്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ നിര്‍മ്മിത മിഗ് -29 കെ ഫൈറ്റര്‍ ജെറ്റും കമോവ് -31 ഹെലികോപ്റ്ററുകളും വഹിക്കാനുള്ള ശേഷി വിക്രാന്തിനുണ്ട്


പ്രധാനമന്ത്രി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular