Friday, April 26, 2024
HomeIndiaസാമ്ബത്തികസംവരണം, മുസ്സീം പിന്നോക്കപദവി, സുപ്രധാന വിഷയങ്ങളില്‍ ഭരണഘടനാ ബെഞ്ചില്‍ വാദം , തീര്‍പ്പിന് എട്ട് കേസുകള്‍

സാമ്ബത്തികസംവരണം, മുസ്സീം പിന്നോക്കപദവി, സുപ്രധാന വിഷയങ്ങളില്‍ ഭരണഘടനാ ബെഞ്ചില്‍ വാദം , തീര്‍പ്പിന് എട്ട് കേസുകള്‍

ദില്ലി: സുപ്രീം കോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ അടുത്ത മാസം പതിമൂന്ന് മുതല്‍. സാമ്ബത്തികസംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുക.

ഒക്ടോബറോടെ ഈ കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രധാനമായ ഏട്ടു കേസികളിലെ ഭരണഘടനവിഷയങ്ങള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കാനാണ് സുപ്രീം കോടതി പുതിയ രണ്ട് ഭരണഘടനബെഞ്ചുകള്‍ രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്നതാണ് ആദ്യ ബെഞ്ച്. ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച കോടതി സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ ഭരണഘടനാ സാധുതയും മുസ്ലീംകള്‍ക്ക് സാമൂഹികമായും സാമ്ബത്തികമായും പിന്നാക്ക വിഭാഗമായി നല്‍കിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വാദം ആദ്യം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ഹര്‍ജികള്‍ പരസ്പരം ബന്ധപ്പെട്ടവ ആയതിനാലാണ് ആദ്യം പരിഗണിക്കാന്‍ തീരുമാനിച്ചത്. സിഖ് സമുദായത്തെ പഞ്ചാബില്‍ ന്യൂനപക്ഷമായി കണക്കാക്കാമോ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റണമോ, സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഇടയില്‍ അപ്പീല്‍ കോടതി വേണോ തുടങ്ങിയ വിഷയങ്ങളും ഈ ബഞ്ച് പരിശോധിക്കും. കേസുകളില്‍ കോടതിയെ സഹായിക്കാന്‍ നാല് അഭിഭാഷകരെ നോഡല്‍ കൌണ്‍സല്‍മാരായും നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular