Friday, April 26, 2024
HomeIndiaകോണ്‍ഗ്രസ് വക്താവ് രാജിവെച്ചു; പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തിയല്ലെന്ന് പ്രതികരണം

കോണ്‍ഗ്രസ് വക്താവ് രാജിവെച്ചു; പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തിയല്ലെന്ന് പ്രതികരണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് ജയ്‍വീര്‍ ഷേര്‍ഗില്‍ സ്ഥാനം രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്. എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത് പൊതുതാല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തിയല്ലെന്നുള്ളത് തന്നെ വിഷമിപ്പിക്കുന്നു. ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്നു. സാഹചര്യങ്ങള്‍ പരിഗണിച്ചല്ല പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതെന്നും സോണിയക്ക് അയച്ച കത്തില്‍ ജയ്‍വീര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കോണ്‍​ഗ്രസ് മുന്നോട്ട് പോകുന്നതിനിടെയാണ് പാര്‍ട്ടി വക്താവിന്റെ രാജിയുണ്ടായിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷനാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular