Friday, April 26, 2024
HomeKeralaഒന്നര വയസ്സുകാരിയായ പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

ഒന്നര വയസ്സുകാരിയായ പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: ഒന്നര വയസ്സുകാരിയായ പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണ് മരിച്ചു.

കുട്ടിയുടെ അമ്മൂമ്മയായ പി.എം.സിപ്‌സിയാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞു വീണ് മരിച്ചത്. അമ്ബത് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് സെന്‍ട്രല്‍ പോലീസും വ്യക്തമാക്കി.

പേരക്കുട്ടിയായ നോറയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സിപ്‌സി. സിപ്‌സിയുടെ കാമുകനായ ബിനോയ് ഡിക്രൂസ് ആണ് കൊലപാതകം നടത്തിയത്. കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികള്‍ക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി സിപ്‌സി ലോഡ്ജിലെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കൊച്ചി കലൂരിലുള്ള ഹോട്ടലില്‍ വച്ചായിരുന്നു കൊലപാതകം. അങ്കമാലി സ്വദേശി സജീവിന്റെയും ഡിക്‌സിയുടേയും മകളാണ് കൊല്ലപ്പെട്ട നോറ മരിയ. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്‌സിക്കായിരുന്നു.

കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായി. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular