Saturday, April 27, 2024
HomeUSAമാരക പ്രഹരശേഷിയുള്ള തോക്കുകള്‍ രാജ്യവ്യാപകമായി നിരോധിക്കണം കമല ഹാരിസ്

മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ രാജ്യവ്യാപകമായി നിരോധിക്കണം കമല ഹാരിസ്

ഐലാന്റ്പ്പാര്‍ക്ക്: (ചിക്കാഗൊ): ജൂലായ് 4ന് ചിക്കാഗോയിലെ ഐലാന്റ് പാര്‍ക്കില്‍ ഉണ്ടായതുള്‍പ്പെടെയുള്ള മാസ്സ് ഷൂട്ടിങ്ങ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ ഗണ്‍ സേഫ്റ്റി നിയമങ്ങള്‍ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരകപ്രഹരശേഷിയുള്ള ആയുധങ്ങളുടെ വില്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ്.

ജൂലായ് 5ന് മെക്കോര്‍മിക്ക് പ്ലേസില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് അദ്ധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവര്‍ അപലപിക്കുകയും ചെയ്തു.

രാജ്യത്തു വളര്‍ന്നു വരുന്ന ഗണ്‍വയലന്‍സ് കര്‍ശനമായി നിയന്ത്രിക്കപ്പെടുകയോ പൂര്‍ണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ജൂലായ് 4ന് കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാവരും ഒത്തുചേര്‍ന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടത് ദുഃഖകരമായ, ഏഴു പേരുടെ മരണത്തിനിടയാക്കിയ മാസ്സ് ഷൂട്ടിംഗാണ്.

നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മില്‍ തന്നെ നിക്ഷിപ്തമാണ്. ഓരോ മാസ് ഷൂട്ടിംഗിനുശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ ദേഹവിയോഗം മനുഷ്യമനസ്സിനെ മുറിപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഫലപ്രദമായ ഗണ്‍തോക്കുനിയന്ത്രണ നിയമം ബൈഡന്‍ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. 21 വയസ്സിനു താഴെയുള്ളവര്‍ തോക്കു വാങ്ങുന്നുവെങ്കില്‍ കര്‍ശ ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തണമെന്നതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സമൂഹത്തിനു ഭീഷിണിയുയര്‍ത്തുന്നു എന്ന കാണുന്നവരില്‍ നിന്നും തോക്കു പിടിച്ചെടുക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular