Friday, April 26, 2024
HomeUSAഷിക്കാഗോ കൂട്ടക്കൊല വിവേകശൂന്യമെന്നു ഫ്രാൻസിസ് മാർപാപ്പ

ഷിക്കാഗോ കൂട്ടക്കൊല വിവേകശൂന്യമെന്നു ഫ്രാൻസിസ് മാർപാപ്പ

ഷിക്കാഗോ കൂട്ടക്കൊലയെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. ‘വിവേകശൂന്യം’ എന്നു അതിനെ വിശേഷിപ്പിച്ച പാപ്പ, എല്ലാ അക്രമങ്ങളും അവസാനിക്കണം എന്നു ചൂണ്ടിക്കാട്ടി. മരിച്ചവരുടെയും പരുക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഷിക്കാഗോ കർദിനാൾ ബ്ലാസ് ക്യൂപിച്ചിന് അയച്ച സന്ദേശത്തിൽ മാർപാപ്പ ദുരന്തത്തിലുള്ള ഞെട്ടലും ദുഖവും രേഖപ്പെടുത്തി.

ഷിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള ഹൈൻഡ് പാർക്കിൽ സ്വാതന്ത്ര്യദിന പരേഡിൽ ഉല്ലസിച്ച കുടുംബങ്ങൾക്ക് നേരെയാണ്  ഒരു കെട്ടിടത്തിനു മുകളിൽ നിന്നു കൊലയാളി നിറയൊഴിച്ചത്. വെടിയേറ്റ ചിലർ പൊട്ടിത്തെറിച്ചു പോയി എന്നു  ചില ഡോക്ടർമാർ പറഞ്ഞു. ഡൊണാൾഡ് ട്രംപിനെ ഭ്രാന്തമായി ആരാധിക്കുന്ന റോബർട്ട് ഇ. ക്രിമോ എന്ന 22 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു: “സർവശക്തനായ ദൈവം മരിച്ചവർക്കു നിത്യ വിശ്രമം നൽകട്ടെയെന്നു ആ സമൂഹത്തോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു. പരുക്കേറ്റവർക്കും ദുഖിതരായവർക്കും അവരുടെ മുറിവുകൾ ഉണ്ടാക്കാനും ആശ്വാസം കണ്ടെത്താനും കഴിയട്ടെ.

“ദൈവത്തിന്റെ കൃപ കൊണ്ട് ഏറ്റവും കഠിനമായ ഹൃദയങ്ങളും ദുഷ്ടതയിൽ നിന്ന് അകലുകയും നന്മ ചെയ്യുകയും ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.സമൂഹത്തിലെ ഓരോ അംഗവും അക്രമത്തെ നിരസിക്കയും ജീവനെ അതിന്റെ എല്ലാ രൂപത്തിലും ബഹുമാനിക്കുകയും ചെയ്യണമേയെന്നു പ്രാർത്ഥിക്കുന്നു.”

കൊലയാളിയുടെ ഇരകളായ നിരപരാധികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു കർദിനാൾ ക്യൂപിച്ച് തന്റെ സന്ദേശത്തിൽ പറഞ്ഞു. തോക്കു കൊണ്ടുള്ള അക്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഹൈലാൻഡ് പാർക്കിലെ സമ്പന്നരായ 30,000 കുടുംബങ്ങൾക്ക് തങ്ങളുടെ സ്വച്ഛമായ ജീവിതം ഇങ്ങിനെ ആക്രമിക്കപ്പെട്ടത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് മേയർ നാൻസി റോട്ടറിങ് പറഞ്ഞു. അവർക്കു അത് അവിശ്വസനീയമായ ദുഖവും ആഘാതവുമാണ്.

“ഈ ദുരന്തം നമ്മുടെ പടിവാതിലിൽ എത്താൻ  പാടില്ലായിരുന്നു,” അവർ പറഞ്ഞു. “ഈ കൊച്ചു പട്ടണത്തിൽ എല്ലാവർക്കും ദുരന്തത്തിന് ഇരയായ ഒരാളെയെങ്കിലും അറിയാം. ഞങ്ങളെല്ലാം അതീവ ദുഖത്തിലാണ്.”

ഞായറാഴ്ച്ച നഗര വീഥികൾ ചുവപ്പും വെള്ളയും നീലയും കൊണ്ട് അലങ്കരിച്ചിരുന്നു. അമേരിക്കൻ പതാക ഉയർത്തിപ്പിടിച്ചു കുട്ടികൾ ആഘോഷത്തിൽ ചേർന്നു. പരേഡ് ആഘോഷത്തിന്റെ ശബ്ദഘോഷങ്ങളിൽ അമർന്നപ്പോഴാണ് കൊലയാളി കെട്ടിടത്തിന് മുകളിൽ പതിയിരുന്നു വെടിവച്ചത്.

കൊലയാളി ചെറിയ കുട്ടിയായിരുന്ന കാലം മുതൽ അറിയാമെന്നു റോട്ടറിങ് പറഞ്ഞു. “ഞാൻ കബ് സ്‌കൗട് ലീഡർ ആയിരുന്നപ്പോൾ അയാൾ സ്‌കൗട് ആയിരുന്നു. എന്താണ് സംഭവിക്കാത്ത അയാൾക്ക്? എന്താണ് ഇത്രയും കോപത്തിനും വിദ്വേഷത്തിനും കാരണം?”

ക്രിമോയുടെ ‘അവെക്ക് ദ റാപ്പർ’ എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പലപ്പോഴും അക്രമാസക്തമായ സന്ദേശങ്ങൾ നിറഞ്ഞിരുന്നു. അയാൾക്കു തോക്കു എവിടന്നാണ്‌ കിട്ടിയതെന്നു അറിയില്ലെന്ന് റോട്ടറിങ് പറഞ്ഞു. പക്ഷെ നിയമപരമായി ലഭിച്ചതാണെന്നു അറിയാം. “അങ്ങിനെ കിട്ടുന്ന തോക്കുകൾ ഉപയോഗിച്ച് ആഴ്ച തോറും ഡസൻ കണക്കിന് ആളുകളെ കൊല്ലുന്ന ഈ പ്രവണതയെ കുറിച്ച് നമ്മുടെ രാജ്യം ചർച്ച ചെയ്യേണ്ടതുണ്ട്.”

പുതുതായി നടപ്പാക്കിയ തോക്കു നിയന്ത്രണ നിയമവും ഫലപ്രദമല്ലെന്ന അഭിപ്രായം ഉയരുന്ന സാഹചര്യത്തിൽ അത്തരമൊരു ചർച്ച പ്രസക്തമാവുന്നു. നവംബർ 8 നു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അതൊരു വിഷയമാവാം. കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന അഭിപ്രായത്തിനു ശക്തി കൂടിയിട്ടുണ്ട്.

മാഫിയ തലവൻ അൽ കാപ്പോൺ വാണിരുന്ന ഷിക്കാഗോയിൽ അക്രമങ്ങൾ ഇന്നും കുറവല്ല. നഗരത്തിൽ ഈ വർഷം ജൂൺ അവസാനം വരെ 310 കൊലപാതകങ്ങൾ നടന്നുവെന്ന് പൊലീസ് ഡാറ്റ കാണിക്കുന്നു. 1,255 വെടിവയ്‌പുകൾ ഉണ്ടായി.

എന്നാൽ മുൻ വര്ഷങ്ങളേക്കാൾ കുറഞ്ഞുവന്നു പൊലീസ് പറയുന്നു. അത് പൊലീസിന്റെ കഠിന അധ്വാനം കൊണ്ട് സാധിച്ചതാണെന്നു സൂപ്രണ്ട് ഡേവിഡ് ബ്രൗൺ അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular