Friday, April 26, 2024
HomeGulfസൗദിയില്‍ ഉച്ചനേരത്ത്‌ പുറത്തുള്ള ജോലിക്ക്‌ നിരോധനം

സൗദിയില്‍ ഉച്ചനേരത്ത്‌ പുറത്തുള്ള ജോലിക്ക്‌ നിരോധനം

റിയാദ്> ചൂട് കൂടിയതോടെ നട്ടുച്ചക്കു സൂര്യനു കീഴിലുള്ള ജോലി ചെയ്യുന്നത് തടയാനുള്ള തീരുമാനം ബുധനാഴ്ച മുതല്‍.

നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 15 വരെ തീരുമാനം തുടരും.. തൊഴില്‍പരമായ അപകടങ്ങളും രോഗങ്ങളും കുറയ്ക്കാന്‍ ആണ് ഈ തീരുമാനം

എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും നിരോധനം ബാധകമാണ്. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് നിരോധിതസമയം.

ഈ തീരുമാനത്തിനനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ കണക്കിലെടുക്കാനും അപകടങ്ങളും തൊഴില്‍ സംബന്ധമായ രോഗങ്ങളും കുറയ്ക്കാനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ വ്യഗ്രതയുടെയും തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും അവരുടെ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്നവ ഒഴിവാക്കുന്നതിനുമുള്ള പ്രതിബദ്ധത എന്നിവയുടെ ചട്ടക്കൂടിലാണ് ഈ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular