Friday, April 26, 2024
HomeIndiaകോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സദ്ദു സിങ് ദരംസോട്ട് അഴിമതി കേസില്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സദ്ദു സിങ് ദരംസോട്ട് അഴിമതി കേസില്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സദ്ദു സിങ് ദരംസോട്ടിനെ അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പട്യാല വിജിലന്‍സ് ബ്യൂറോ അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ വനം, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദരംസോട്ട്.

വനം വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് മരം മുറിയുമായി ബന്ധപ്പെട്ട് കൈകൂലി വാങ്ങി എന്നതാണ് കേസ്. പ്രദേശിക പത്രപ്രവര്‍ത്തകന്‍ കമല്‍ സിങിനെയും സഹായിയായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച്‌ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൊഹാലി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുന്‍ മന്ത്രിക്കെതിരെ നടപെടിയെടുക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികാരത്തില്‍ വരുന്നതിനുമുന്‍പ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പില്‍ അഴിമതി നടത്തി എന്നാരോപിച്ച്‌ ദരംസോട്ടിനെ അറസ്റ്റ് ചെയ്യാന്‍ എ.എ.പി ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular