Friday, April 26, 2024
HomeIndiaസമൂഹം അംഗീകരിക്കണം ലൈംഗികത്തൊഴിലിന്‍റെ മാന്യത

സമൂഹം അംഗീകരിക്കണം ലൈംഗികത്തൊഴിലിന്‍റെ മാന്യത

ഏത് തൊഴിലിനും ലഭിക്കേണ്ട മാന്യത, ബഹുമാനം, അവകാശങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍.

ഈ വര്‍ഷം മേയ് 27ന് ലൈംഗികത്തൊഴില്‍ നിയമപരമായി അംഗീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവ് വന്നതും ദിവസത്തിന് പ്രാധാന്യം കൂട്ടുകയാണ്.

രാജ്യത്ത് മൂന്ന് ദശല‍ക്ഷത്തില്‍ പരം ലൈംഗികത്തൊഴിലാളികള്‍ ഉണ്ട്. 15നും 35നും ഇടക്ക് പ്രായമുള്ളവരാണ് കൂടുതല്‍.

ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ലൈംഗികത്തൊഴിലിനെ കുറിച്ച്‌ ബോധവത്കരണം നടത്തുന്ന നിരവധി പരിപാടികള്‍ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച്‌ രാജ്യത്ത് നടക്കുന്നുണ്ട്. ഗുരുഗ്രാം ആസ്ഥാനമായ സര്‍ക്കാറിതര സംഘടന, ‘സൊസൈറ്റി ഫോര്‍ സര്‍വീസ് ടു വോളന്‍ററി ഏജന്‍സീസ്’, ലൈംഗികത്തൊഴിലാളികളുടെ ശാക്തീകരണത്തിനായി നടത്തുന്ന പരിപാടിയില്‍ അവകാശങ്ങളെ കുറിച്ചുള്ള ബോധവത്കരണം, എച്ച്‌.ഐ.വി പരിശോധന നടത്താനുള്ള സൗകര്യം എന്നിവ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular