Friday, April 26, 2024
HomeCinemaവിക്രമില്‍ സന്താനം ആയി വിജയ് സേതുപതി

വിക്രമില്‍ സന്താനം ആയി വിജയ് സേതുപതി

കമല്‍ഹാസന്റെ വിക്രം ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് . അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

. U/A സര്‍ട്ടിഫിക്കറ്റുമായി വിക്രം ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വിജയ് സേതുപതി സന്താനം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച വിക്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേന്‍, ശിവാനി നാരായണന്‍, ഹരീഷ് പേരടി, ഗായത്രി ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

വിക്രം ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിന്‍ രാജും നിര്‍വ്വഹിക്കുന്നു. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular