Friday, April 26, 2024
HomeKeralaസിപിഎം നടപടി തുടങ്ങി സുധാകരന്റെ വിശ്വസ്തനെ വെട്ടി

സിപിഎം നടപടി തുടങ്ങി സുധാകരന്റെ വിശ്വസ്തനെ വെട്ടി

നൂറനാട് പടനിലം സ്‌കൂള്‍ ക്രമക്കേടില്‍ ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്‌കൂള്‍ മാനേജരുമായിരുന്ന മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 1.63 കോടിയുടെ അഴിമതിയാണ് സ്‌കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും – ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കള്‍ക്കെതിരായ നടപടി അംഗീകരിച്ചത്. കെ.എച്ച് ബാബുജാന്‍, എ.മഹേന്ദ്രന്‍ എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ് നടപടി നേരിട്ട കെ.രാഘവന്‍. അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്തനെതിരെയും നടപടി വേഗത്തിലായത്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular