Friday, April 26, 2024
HomeIndiaതിരക്കിട്ട പരിപാടികളുമായി മോദി യൂറോപ്പിലേക്ക്

തിരക്കിട്ട പരിപാടികളുമായി മോദി യൂറോപ്പിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യൂറോപ്പിലേക്കു പറക്കുന്നു. മൂന്നു ദിവസം നീളുന്ന സന്ദർശനത്തിനിടെ ഫ്രഞ്ച്, ജർമൻ, ഡാനിഷ് നേതാക്കളെ കാണും.

ഈ വർഷത്തെ ആദ്യത്തെ വിദേശയാക്കിടയിൽ മോദി എട്ടു രാജ്യങ്ങളിൽ നിന്നുള്ള ഏഴു ലോക നേതാക്കളെ കാണുന്നതിനു പുറമെ 50 ആഗോള ബിസിനസ് നേതാക്കളുമായും ബന്ധപ്പെടുന്നുണ്ട്. പുറമെ ഇന്ത്യൻ സമൂഹങ്ങളുടെ നേതാക്കളെയും.

പാരിസിൽ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപെട്ട ഇമ്മാനുവേൽ മക്രോമുമായി ചർച്ചകൾ നടത്തും. ചർച്ചകളിൽ യുക്രൈൻ ഒരു പ്രധാന വിഷയമാകും.

ബെർലിനിൽ പുതിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള ചർച്ചയിലും യുക്രൈൻ വിഷയമാകും. ഫ്രാൻസും ജർമനിയും റഷ്യൻ ആക്രമണത്തെ രൂക്ഷമായി എതിർക്കുമ്പോൾ ഇന്ത്യ നിഷ്‌പക്ഷ നിലപാടാണ് അവലംബിച്ചു പോന്നിട്ടുള്ളത്.

രണ്ടു രാജ്യങ്ങളുടെയും സർക്കാരുകളുടെ സംയുക്ത സമിതി കൂടുമ്പോൾ മോദിയും ഷോൾസും ഒന്നിച്ചു അധ്യക്ഷത വഹിക്കും. ഷോൾസുമായി മോദിയുടെ ആദ്യ കണ്ടുമുട്ടലാണിത്. ഡിസംബറിലാണ് ഷോൾസ് സ്ഥാനമേറ്റത്.

കോപ്പൻഹേഗനിൽ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സന്റെ ഒപ്പം ഇൻഡോ-ഡെൻമാർക്ക്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി അദ്ദേഹവുമായി യുക്രൈനും ചർച്ച ചെയ്യും. യുദ്ധമേഖലയിൽ മാനുഷിക സഹായം എത്തിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

മാർഗരീത്ത രാജ്ഞിയേയും മോദി സന്ദർശിക്കും. ബിസിനസ് നേതാക്കളെയും കാണുന്നുണ്ട്.

ഐസ്‌ലൻഡിലെ കാത്റിൻ ജേക്കബ്‌സ്‌ടോട്ടിർ, നോർവേയുടെ ജോനാസ് സ്റ്റോർ, സ്വീഡന്റെ മഗ്ദലെന ആൻഡേഴ്സൺ, ഫിൻലന്റിലെ സന്ന മറൈൻ എന്നീ പ്രധാനന്ത്രിമാരുമായും മോദി രണ്ടാം ഇന്ത്യ-നോർഡിക്ക് ഉച്ചകോടിയിൽ സംസാരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular