Friday, April 26, 2024
HomeUSAഇന്ത്യന്‍ അമേരിക്കന്‍ ശാന്തി സേഥി കമലാ ഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസര്‍

ഇന്ത്യന്‍ അമേരിക്കന്‍ ശാന്തി സേഥി കമലാ ഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസര്‍

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസറായി ഇന്ത്യന്‍ അമേരിക്കന്‍ നേവിവൈറ്റന്റെ ശാന്തി സേഥിയെ നിയമിച്ചു.


ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കമലാഹാരിസിന്റെ സീനിയര്‍ അഡ് വൈസര്‍ ഹെര്‍ബി സിക്കന്റ് ആണ് ഔദ്യോഗീകമായി പുറത്തുവിട്ടത്. എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവര്‍ത്തിക്കും.
നേവി സെക്രട്ടറിയുടെ കാര്‍ലോസ് ഡെല്‍ റ്റൊറോയുടെ സീനിയര്‍ അഡ് വൈസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നേവിയില്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും വിരമിച്ച ശാന്തി സേഥി. 29 വര്‍ഷമായി യു.എസ്. നേവി അംഗമായിരുന്നു.

റെനോ(നെവാഡ)യില്‍ ജനിച്ചു വളര്‍ന്ന ശാന്തിയുടെ പിതാവ് വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തി. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അഞ്ചു വയസ്സു മുതല്‍ നാസയില്‍ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണയിലായിരുന്നു. നോര്‍വിച്ചു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷ്ണല്‍  അഫയേഴ്‌സില്‍ ബിരുദം നേടി. യൂണിവേഴ്‌സിറ്റി വാഷിംഗ്ടണ്‍ കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍  നാവല്‍ ഷിപ്പിലെ ആദ്യ വനിതാ കമാണ്ടറായിരുന്നു ശാന്തി. 2015 ല്‍ ഇവര്‍ക്ക് നാവി ക്യാപ്റ്റനായി പ്രമോഷന്‍ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular