Friday, April 26, 2024
HomeUSAഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സണ്ണി വള്ളിക്കളം.

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സണ്ണി വള്ളിക്കളം.

ഷിക്കാഗോ : ഫോമായുടെ 2022 – 24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിയുടെ   വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്  സണ്ണി വള്ളിക്കളം സ്ഥാനാര്‍ത്ഥി.

അമേരിക്കന്‍ മലയാളികളുടെ സംഘടനാചരിത്രത്തില്‍ ഒരു തിലകക്കുറിയായി മാറിയ സംഘടനകളുടെ  സംഘടനയാണ് ഫോമ .തുടക്കം മുതല്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അതിന്റേതായ സ്ഥാനം നേടിയ ഫോമായുടെ നേതൃത്വ നിരയിലേക്കാണ് സണ്ണി വള്ളിക്കളം സ്ഥാനാര്‍ത്ഥിയായി എത്തുന്നത്, ഫ്രണ്ട്‌സ്  ഓഫ് ഫോമാ എന്ന പേരില്‍ താനും കൂടിയുള്‍പ്പെടുന്ന പാനലിലാണ് ഇത്തവണ ഫോമയുടെ തലപ്പത്തേക്ക് മത്സരാര്‍ത്ഥിയായ എത്തുന്നത് എന്നതും പ്രത്യേകതയാണ്.

 

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാമുഖം നല്‍കാന്‍ ഡോക്ടര്‍ ജേക്കബ് തോമസ് പ്രസിഡന്റ് ആയും ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രട്ടറിയായി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്കു ജെയിംസ് ജോര്‍ജ് എന്നിവര്‍ ജനവിധി തേടുന്ന  ടീം ഫ്രണ്ട്‌സ്  ഓഫ്  ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സണ്ണി വള്ളിക്കളവും കളം പിടിക്കുന്നത്, ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജന്മനസുകളില്‍ ഇടം നേടിയ  ഡ്രീം ടീം ഫ്രണ്ട്‌സ്  ഓഫ്  ഫോമ  ലക്ഷ്യമിടുന്ന ന്യൂ യോര്‍ക്ക് ഫാമിലി കണ്‍വെന്‍ഷന്‍ – 2024 സാധ്യമാക്കുവാന്‍ ഫോമാ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും സമ്പൂര്‍ണ  പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യര്‍ഥിച്ചു.

ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത് .തുടര്‍ന്നു കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു. ജന്മനാടായ ചങ്ങനാശേരിയില്‍ കോളജ് വിദ്യാഭ്യാസ കാലം മുതല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുതല്‍ക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.

ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാലുവര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റും തുടര്‍ന്നു പ്രസിഡന്റുമായി.

ഫോമായുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണല്‍ കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചു .2018 ല്‍ ഷിക്കാഗോയില്‍ നടന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സംഘടനാപാടവത്തിന്റെ മുതല്‍ക്കൂട്ടായി മാറി. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ രണ്ട് ടേം പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോമായുടെ തുടക്കം മുതല്‍ തുടരുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആര്യോഗ്യം പാര്‍പ്പിടം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തും ഫോമ കേരളത്തിനു നല്‍കിയ പരിരക്ഷ വീടുകളായും ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ഒരു കണ്ണിയായി നില്‍ക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്നു പ്രവര്‍ത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങള്‍ സണ്ണി വള്ളിക്കളം അറിയിച്ചു.

ഷിക്കാഗോയിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം ഇന്നുവരെയുള്ള തന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികള്‍, സുഹൃത്തുക്കള്‍, ഫോമായുടെ മുന്‍കാല നേതാക്കള്‍ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നില്‍ ഏല്‍പ്പിക്കുന്ന വിശ്വാസത്തിന് ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കണ്‍വെന്‍ഷനുകളിലൊന്നായി കരുതപ്പെടുന്ന 2022 സെപ്തംബര്‍  2 മുതല്‍ 5 വരെ മെക്‌സിക്കോയിലെ കാന്‍കുണില്‍ നടത്തപ്പെടുന്ന ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  ടീം  ഫ്രണ്ട്‌സ് ഓഫ് ഫോമാ അറിയിച്ചു,

ഫോമയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി എത്രയും പെട്ടന്ന് നിങ്ങളുടെ കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഏര്‍ലി ബേര്‍ഡ് സൗജന്യ നിരക്കുകള്‍ നേടിയെടുക്കണമെന്ന് ടീം  ഫ്രണ്ട്‌സ്   ഓഫ് ഫോമായ്ക്കുവേണ്ടി  ഡോക്ടര്‍ ജേക്കബ് തോമസ് (പ്രസിഡന്റ് സ്ഥാനാര്‍ഥി) ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി) ബിജു തോണിക്കടവില്‍ (ട്രഷറര്‍ സ്ഥാനാര്‍ഥി ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ) ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ) ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രെഷറര്‍ സ്ഥാനാര്‍ഥി ) എന്നിവര്‍ അഭ്യര്‍ഥിച്ചു.

ജോസഫ് ഇടിക്കുള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular