Connect with us
Malayali Express

Malayali Express

ഫൊക്കാന കൺവെൻഷന് കൊടിയിറങ്ങി

USA

ഫൊക്കാന കൺവെൻഷന് കൊടിയിറങ്ങി

Published

on

ശ്രീകുമാർ ഉണ്ണിത്താൻ 
ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ്  കണ്‍വന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന പ്രൊഢഗംഭീരമായ ചടങ്ങില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി മൂന്നുദിവസങ്ങളിലായി നടന്നുവന്ന അമേരിക്കന്‍ മലയാളികളുടെ  സംഗമത്തിനു പരിസമാപ്തിയിലേക്കു കടന്നു.  മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയ്യേയും മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , കടകമ്പള്ളി സുരേന്ദ്രൻ, എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിലെകോണ്‍സുല്‍ ദേവദാസന്‍ നായര്‍, സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, കോന്നി അഡ്വ. സനല്‍കുമാര്‍, നോർക്ക വൈസ് ചെയർമാൻ  വരദ രാജൻ, ഗുരു രെഗ്‌നം  തുടങ്ങി നിരവധി രാഷ്ട്രീയ മത സാഹിത്യ നേതാക്കളെയും ഒരേ വേദിയില്‍ അണിനിരന്ന സമാപന സമ്മേളനം അമേരിക്കൻ മലയാളികളുടെ അഭിമാന മുഹൂർത്തം ആയിരുന്നു.
 നടി ഷീലയും മുകേഷും നയിച്ച സഗസന്ധ്യ ഹ്രുദ്യമായ വേറിട്ട ഒരു അനുഭവം ആയി.   മികവുറ്റ രീതിയില്‍ ജനഹ്രുദയം കവര്‍ന്നാണു കണ്‍ വന്‍ഷന്‍ കൊടി ഇറങ്ങിയത്. പ്രസിഡന്റ് തമ്പി ചാക്കോ, കെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍ വന്‍ഷന്ന് ചെയര്‍ മാധവന്‍ ബി. നായര്‍ എന്നിവര്‍ക്കും ഭാരവാഹികള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തം
ഡോ. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വികാരനിര്‍ഭരമായ ഓര്‍മ്മകളിലൂടെ സദസിനു പരിചയപ്പെടുത്തി.
ഫൊക്കാനയും ഫോമയും ഒന്നിക്കണമെന്നു തന്റെ ശ്രദ്ധേയമായ പ്രസംഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു മാത്രു  സംഘടനയായഫൊക്കാന മുന്‍ കൈ എടുക്കണം.അമേരിക്കയില്‍ രണ്ട് മലയാളി സംഘടനകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒന്നായാല്‍ നന്നാകും. ഒന്നിച്ചു നിന്നാലെ കൂടുതല്‍ കാരങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാകൂ.
ഭാഷയും സംസ്‌കാരവുമാനു നമ്മുടെ മേല്വിലാസം. അതില്ലാതായാല്‍ നാം മേല്‍ വിലാസമില്ലാത്തവരാകും. അതിനാല്‍ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കാന്‍ ഭാഷയും സംസ്‌കാരവും കൈമാറാന്‍ ഫൊക്കാന പോലുള്ള സംഘടനകള്‍ ശ്രമിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ പ്രതിപക്ഷ നേതാവിന്റെ പ്രൗഢോജ്വമായ രാഷ്ട്രീയ വിജയഗാഥയുടെ ചരിത്രസംഭവങ്ങളിലൂടെയും ഓര്‍മ്മകള്‍ പുതുക്കി രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്തു.
പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല,മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , കടകമ്പള്ളി സുരേന്ദ്രൻ, എന്നിവർ
 സംസാരിച്ചു .പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിച്ചു അതിനു പരിഹാരം  കാണണം എന്നും ഇനിയും മലയാളികൾ പ്രവാസ ജീവിതത്തിനു  പുതിയ മേച്ചിൽ പുറങ്ങൾ കണ്ടു പിടിക്കണം എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും. പി.ആര്‍.ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.പ്രസിഡന്റ് ഇലക്റ്റ് മാധവൻ നായർ , ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ട്രഷറര്‍ ഷാജി വര്‍ഗീസ്, പോൾ കറുകപ്പള്ളിൽ,ഡോ. മാത്യു വർഗീസ്, എബ്രഹാം കളത്തിൽ, ഷിബു വെണ്മണി , സണ്ണി മറ്റമന, ലീലാ മാരേട്ട് , ടെറൻസോൺ തോമസ്    തുടങ്ങിയവര്‍ പങ്കെടുത്തു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജ് വര്‍ഗീസ് ആയിരുന്നു സമാപന പരിപായിലെ അവതാരകന്‍. ഡോ. രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ് എന്നിവര്‍ എംസിമാര്‍.ആയി പ്രവർത്തിച്ചു.
ആസംസകള്‍ക്ക് ശേഷം വിവിധ മല്‍സരങ്ങളി വിജയിച്ചവര്‍ക്ക് സമ്മാനം നല്കി. ഫൊക്കാനയുടെ ബഹുമതി ഫലകം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രസിഡന്റ് തമ്പി ചാക്കോ നല്കി. ചെന്നിത്തലയുടെ പുത്രന്‍ ഐ.എ.എസ്. നേടിയ രമിത്തിനെയും ഫലകം നല്കി ആദരിച്ചു
വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി. ഫൊകാനയുടെ അവാര്‍ഡുകളും സമ്മാനിച്ചു.
PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News