Friday, April 26, 2024
HomeUSAയുഎസ് ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പില്‍ ഇളവ് വരുത്തി

യുഎസ് ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പില്‍ ഇളവ് വരുത്തി

ന്യൂയോര്‍ക്ക്: കോവിഡിന്‍റെയും മറ്റും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്നറിയിപ്പുകളില്‍ ഇളവ് വരുത്തി.
ഇന്ത്യയിലെ കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് വരുത്തിയത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നതാണ് പുതിയ തീരുമാനം.

യുഎസ് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റും തിങ്കളാഴ്ചയാണ് ഇന്ത്യയ്ക്കും മറ്റു ചില രാജ്യങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ കോവിഡ്-19 യാത്രാ റേറ്റിംഗില്‍ ഇളവ് വരുത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാ ശിപാര്‍ശയെ “ലെവല്‍ 3: ഹൈ” എന്നതില്‍നിന്ന് “ലെവല്‍ 1: ലോ” എന്നാക്കി മാറ്റിയതായി സിഡിസിയുടെ അറിയിപ്പില്‍ പറ‍യുന്നു. വാക്സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍ അമേരിക്കക്കാരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന ലെവല്‍ ആണ് ഇത്.

ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളെയും ലെവല്‍ ഒന്നിലേക്കു താഴ്ത്തി. കൂടാതെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് തിങ്കളാഴ്ച ഇന്ത്യയ്‌ക്കുള്ള യാത്രാ ഉപദേശം “ലെവല്‍ 2: വര്‍ധിച്ച ജാഗ്രത എന്നതിലേക്കും താഴ്ത്തി, ഇതു കുറഞ്ഞ കോവിഡ് 19 അപകട സാധ്യതയെ പ്രതിഫലിപ്പിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular