Friday, April 26, 2024
HomeEditorialകെ- റെയില്‍ പദ്ധതി അനിവാര്യമോ?

കെ- റെയില്‍ പദ്ധതി അനിവാര്യമോ?

വ്യക്തമായ ഒരു പഠനരേഖയില്ലാതെ വെറുതെപോയി കല്ലിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ! പാവപ്പെട്ടവന്റെ അടുക്കളയിലും, ഉമ്മറപ്പടിയിലുമൊക്കെ കല്ലീടീല്‍. സ്ഥലം, വീട് ഒക്കെ നഷ്ടപ്പെടുന്നവര്‍ വഴിയാധാരമായിപ്പോകുമോ ആവോ? എന്തായാലും പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് അതിനെക്കറിച്ചുള്ള വ്യക്തമായ പഠനങ്ങളും, അതില്‍ നിന്ന് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും കൂലംകഷമായി ചിന്തിക്കേണ്ടതുണ്ട്.

രാജ്യത്തെ പല പ്രാവശ്യം പ്രളയം താണ്ഡവമാടിയ സ്ഥലമാണല്ലോ. നാടിന്റെ വികസനം അത്യന്താപേക്ഷിതം തന്നെ. പക്ഷെ നമ്മള്‍ കൂനറിയാതെ ഞെളിയുകയാണോ എന്ന് തോന്നിപോകുന്നുണ്ടുതാനും. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് കടംവാങ്ങി ശമ്പളം കൊടുക്കുന്നു എന്നാണ് കേള്‍വി. പിന്നെ വര്‍ഷങ്ങളായി കിട്ടേണ്ട അരിയേഴ്‌സ് പോലും കിട്ടുന്നില്ലാത്ത അവസ്ഥയും. കടംവാങ്ങുന്ന പണമെല്ലാം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി ചിലവാക്കുന്നു. അവര്‍ക്കും കോഴ കിട്ടണമല്ലോ. ഭരണത്തിലിരിക്കുന്നവര്‍ ഇറങ്ങുമ്പോള്‍ നാട് കുട്ടിച്ചേറാക്കണമല്ലോ?

നിലവിലുള്ള ട്രെയിനൊക്കെ സ്പീഡ് കൂട്ടി ഓടിച്ചാല്‍ പോരേ! കെ -റെയിലിനു പകരം കുറച്ച് മെഡിക്കല്‍ കോളജുകള്‍ തുടങ്ങൂ. കുട്ടികള്‍ മറ്റു രാജ്യങ്ങളില്‍ പഠനത്തിനായി പോവില്ലല്ലോ. പിന്നെ പണം നമ്മുടെ രാജ്യത്തിനും വസൂലാക്കാമല്ലോ.

ടൂറിസത്തിനു ഇത്ര നല്ല സാധ്യതകളുള്ള ഒരു രാജ്യം വേറെയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിനായി കുറച്ച് പണം ചെലവഴിക്കൂ. ! ഇതുകൊണ്ടൊക്കെ കുറച്ച് കുട്ടികള്‍ക്ക് ജോലി കൊടാക്കാനും പറ്റുമല്ലോ. അതിനു പകരം പഠനം കഴിഞ്ഞാല്‍ കുട്ടികള്‍ വേറെ രാജ്യങ്ങളിലേക്ക് ചേക്കേറുകയല്ലേ ചെയ്യുന്നത്. അവരെ സ്വന്തം രാജ്യത്ത് തളച്ചിടാന്‍ പുതിയ പുതിയ പദ്ധകള്‍ കൊണ്ടുവരൂ. പിന്നെ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം കൊടുത്താല്‍ അവരും നാട്ടില്‍ തന്നെ നില്‍ക്കുമല്ലോ.

ആഘാതപഠനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ എന്നു കേട്ടു. എന്നിട്ടാണോ കല്ലിടീല്‍ തുടങ്ങിയത്? കടത്തില്‍ മുങ്ങിയ സര്‍ക്കാര്‍ വീണ്ടും കടത്തില്‍ മൂക്കുകുത്തില്ലേ?

പാവം ജനങ്ങള്‍ക്ക് ഈ കെ- റെയിലിന്റെ ആവശ്യമുണ്ടോ എന്നു ആദ്യം തന്നെ ഒരു സര്‍വെ എടുക്കൂ. നമുക്ക് മുക്കിന് മുക്കിന് എയ്‌റോഡ്രോം ഉണ്ടെന്നു കേള്‍ക്കുന്നു. പിന്നെ ആര്‍ക്കുവേണ്ടിയാ! മണിക്കൂറുകള്‍ ഇത്തിരി അധികമായാലും  പാവപ്പെട്ടവന്‍ തൃപ്തനാണല്ലോ. പിന്നാര്‍ക്കുവേണ്ടി ഈ പദ്ധതി. മന്ത്രിമാന്യന്മാര്‍ക്ക് സ്റ്റേറ്റ് കാറില്‍ പാറി നടക്കാമല്ലോ. ഒക്കെ അധികാരത്തിലിരിക്കുമ്പോള്‍ കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍. അല്ലാതെന്തു പറയാന്‍. ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയം എന്നാണല്ലോ. ഭൂരിപക്ഷത്തിന് നീതിയെങ്കില്‍ നടപ്പില്‍വരുത്തൂ ഈ റെയില്‍ കളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular