Friday, April 26, 2024
HomeUSAയു.എസ് സൈന്യത്തെ യുക്രെയ്‌നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

യു.എസ് സൈന്യത്തെ യുക്രെയ്‌നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍- ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കുകയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ ചെയ്ത ഒരു പ്രസ്താവനക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ്ഹൗസ് പോളണ്ടിലെ ജി.2എ അറീനിയിലെ 82-ാമത് എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ യുക്രെയ്‌നിലെ സ്ത്രീകളും, യുവതികളും, കുട്ടികളും റഷ്യന്‍ ടാങ്കിന് നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കാണാം. സാധാരണ യുക്രെയ്ന്‍ ജനത റഷയന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം. ഈ പ്രസ്താവനയാണ് ബൈഡന്‍ സൈന്യത്തെ ഉക്രയ്‌നിലേക്ക് അയക്കുമെന്ന ധാരണ പരത്തിയത്.

മാര്‍ച്ച് 25 നായിരുന്നു ബൈഡന്‍ പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തി.
റഷ്യന്‍ അധിനിവേശത്തിന് മുമ്പു തന്നെ റഷ്യന്‍ ഉക്രെയ്ന്‍ തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുകയില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 17ന് നാറ്റോയെ സംരക്ഷിക്കുന്നതിന് 100,000 യു.എസ്. ട്രൂപ്പിനെ യൂറോപ്പിലേക്ക് അയച്ചിരുന്നു. ജനുവരിയില്‍ ഈ സംഖ്യ 80,000 ആയിരുന്നു.

റഷ്യന്‍ അക്രമണം ശക്തിപ്പെടുത്തിയതോടെ കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ യൂറോപ്പിലേക്ക് അയയ്ക്കുമെന്ന് യു.എസ്. ഡിഫന്‍സ് അധികൃതര്‍ കഴിഞ്ഞ ആഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ ഓസ്റ്റിനും ഇതിനു സ്ഥിരീകരണം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular