Saturday, April 27, 2024
HomeKeralaകേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്

കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്

പാലാ: കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറല്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ജോസ് കെ.മാണി എംപി അറിയിച്ചു.

തിരുവനന്തപുരത്തിന് പുറത്തുള്ള ആദ്യ പ്രാദേശിക രോഗനിര്‍ണയ കേന്ദ്രമാണ് പാലായില്‍ ആരംഭിക്കുന്നത്.

എന്‍എബിഎച്ച്‌, എന്‍എന്‍ബിഎല്‍, ഐലാക് തുടങ്ങിയ അംഗീകാരമുള്ള റിസര്‍ച്ച്‌ ലാബാണ് ഇവിടെ ആരംഭിക്കുന്നത്. ഗുണനിലവാരത്തോടും കൃത്യതയോടും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയ സൗകര്യം ലഭ്യമാകുന്നതോടുകൂടി ആരോഗ്യ സുരക്ഷരംഗത്ത് ജില്ലയില്‍ മാതൃകാപരമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ 11ന് ജോസ് കെ.മാണി എംപി നിര്‍വ്വഹിക്കും.

നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷനാകും. തോമസ് ചാഴിക്കാടന്‍ എംപി, മാണി സി. കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ആര്‍ജിസിബി അഡൈ്വസര്‍ ഡോ.ആര്‍. അശോക്, ഡയറക്ടര്‍ ചന്ദ്രഭാസ് നാരായണ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജന്‍ എന്നിവര്‍ പങ്കെടുക്കും.

450 ഓളം രോഗനിര്‍ണ്ണയ പരിശോധനക്കുള്ള സൗകര്യമാണ് പുതിയ കേന്ദ്രത്തില്‍ ലഭ്യമാകുന്നത്. കുറഞ്ഞ ചെലവില്‍ തൈറോയിഡ് ഹോര്‍മോണുകള്‍, ക്യാന്‍സര്‍ മാര്‍ക്കേഴ്‌സ്, ഇമ്മ്യൂണിറ്റി ടെസ്റ്റുകള്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഇമ്മ്യൂണോളജി, സീറോളജി, ഹെമറ്റോളജി, ഹോര്‍മോണ്‍ അസ്സയിസ്, വൈറ്റമിന്‍ -ഡി, ഫെറിറ്റിന്‍, പ്രോ ലാറ്റിന്‍, ബീറ്റാ എച്ച്‌സിഎ, എഫ്‌എസ്‌എച്ച്‌, എല്‍എച്ച്‌, ട്യൂമര്‍ മാര്‍ക്കര്‍, അലര്‍ജി പ്രൊഫൈല്‍, ഡി ഡൈമര്‍, ഓട്ടോമാറ്റിക് കള്‍ച്ചര്‍ സിസ്റ്റം, സിറം ഇലക്‌ട്രോഫോ റസിസ്, ബ്ലഡ് ഗ്യാസ് അനാലിസിസ്, വാത, ഉദരരോഗ നിര്‍ണ്ണയം എന്നിവയക്ക് എല്ലാം സൗകര്യം ഉണ്ട്.

വിവിധ ശ്രേണികളില്‍ പഠിച്ചിറങ്ങിയ നിരവധി ലാബ് ടെക്നീഷ്യന്‍മാര്‍ക്ക് നവീന ഉപകരണങ്ങളില്‍ തൊഴില്‍ അവസരങ്ങളും ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular