Wednesday, May 8, 2024
HomeKeralaഅറസ്‌റ്റ് ചെയ്യാന്‍ പ്രതിയുടെ വീട്ടിലെത്തിയ പൊലീസുകാരെ നേരിട്ടത് കൂറ്റന്‍ വളര്‍ത്തുനായ്‌ക്കള്‍, സംഭവം കൊച്ചിയില്‍

അറസ്‌റ്റ് ചെയ്യാന്‍ പ്രതിയുടെ വീട്ടിലെത്തിയ പൊലീസുകാരെ നേരിട്ടത് കൂറ്റന്‍ വളര്‍ത്തുനായ്‌ക്കള്‍, സംഭവം കൊച്ചിയില്‍

കൊച്ചി: യുവദമ്ബതികളെ മ‌ര്‍ദ്ദിച്ച കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാര്‍ക്കു നേരെ അക്രമകാരികളായ അഞ്ച് വള‌ര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു.

നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും കടിയേറ്റില്ല. തമ്മനം എ.കെ.ജി കോളനി നിവാസിയായ വിശാലാണ് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും പൊലീസിനെ തടഞ്ഞതിനും നാലുപേരെ അറസ്റ്റു ചെയ്തു. അരൂ‌ര്‍ ചിട്ടയില്‍ വീട്ടില്‍ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തില്‍ വീട്ടില്‍ വൈശാഖ് (21), മനീഷ് (29), ചന്ദനപറമ്ബില്‍ വീട്ടില്‍ യേശുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. എ.കെ.ജി കോളനിയില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.

ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അല്‍ത്താഫും ഭാര്യയും കടയില്‍ പോകുമ്ബോള്‍ വിശാല്‍ ഇവരെ തടഞ്ഞു നി‌റുത്തി ആക്രമിച്ചിരുന്നു. അല്‍ത്താഫിനെ ക്രൂരമായി മ‌ര്‍ദ്ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച ഭാര്യയേയും തല്ലിവീഴ്ത്തി. ഇവരുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തന്നെ വീട്ടില്‍ തിരക്കിയെത്തിയ പൊലീസിനെ കണ്ടയുടന്‍ വിശാല്‍ മൂന്ന് റോട്ട്‌ വീലര്‍, രണ്ട് ഡോബ‌ര്‍മാന്‍ ഇനത്തിലുള്ള നായ്ക്കളെ അഴിച്ചു വിട്ടശേഷം ഓടിമറഞ്ഞു. നായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. വിശാലിന് ലഹരി ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാ‌ര്‍ക്ക് ശല്യമായി നായ്ക്കളെ വള‌ര്‍ത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് കൊച്ചി കോ‌ര്‍പ്പറേഷന് പരാതി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular