Friday, April 26, 2024
HomeEuropeആല്‍വസിനെ വെട്ടി സാവി; യൂറോപ്പ സ്ക്വാഡില്‍ ഇടമില്ല

ആല്‍വസിനെ വെട്ടി സാവി; യൂറോപ്പ സ്ക്വാഡില്‍ ഇടമില്ല

യൂവേഫ ചാമ്ബ്യന്‍സ് ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റുപുറത്തായ ബാഴ്സലോണ ഇനി സീസണില്‍ യൂറോപ്പ ലീ​ഗിലാണ് കളിക്കുന്നത്.

യൂറോപ്പാ ലീ​ഗിന്റെ റൗണ്ട് ഓഫ് 32-ലേക്ക് തരംതാഴ്ത്തപ്പെട്ട ബാഴ്സയുടെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയണ്. ഇതിനുമുന്നോടിയായുള്ള് സ്ക്വാഡ് പ്രഖ്യാപനം ബാഴ്സ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നാല് പുതിയ താരങ്ങളാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സയുടെ ഭാ​ഗമായത്. ക്ലബ് ഇതിഹാസമായ ബ്രസീലിയന്‍ താരം ഡാനി ആല്‍വസ്, അദമാ ട്രയോറെ, ഫെറാന്‍ ടോറസ്, പിയറി എമ്റിക്ക് ഔബമെയാങ് എന്നിവരാണ് ബാഴ്സയിലേക്ക് പുതിയതായെത്തിയത്. എന്നാല്‍ ഇതില്‍ ആല്‍വസിനെ ഇപ്പോള്‍ യൂറോപ്പാ ലീ​ഗിനുള്ള സ്ക്വാഡില്‍ നിന്ന് ഒഴിവാക്കി.

യൂറോപ്പാ ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ടത്തിന് ശേഷം പരമാവധി മൂന്ന് താരങ്ങളെ മാത്രമെ ടീമുകള്‍ക്ക് സ്ക്വാഡിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ക്കാനാകു. ഇതോടെയാണ് മുന്നേറ്റതാരങ്ങളായ ഔബമെയാങ്ങിനേയും ടോറസിനേയും വിങ്ങറായ ട്രയോറെയേയും സ്ക്വാഡിലുള്‍പ്പെടുത്തി ആല്‍വസിനെ ഒഴിവാക്കാനുള്ള നീക്കം. മുമ്ബ് 2008 മുതല്‍ എട്ട് വര്‍ഷം ബാഴ്സ ജേഴ്സിയില്‍ ഉജ്ജ്വല പ്രക‌ടനം നടത്തിയ താരമാണ് ആല്‍വസ്. പിന്നീട് യൂറോപ്പിലെ വിവിധ ക്ലബുകളിലും സ്വന്തം നാടായ ബ്രസീലിലും കളിച്ചശേഷമാണ് ഇക്കഴിഞ്ഞ നവംബറില്‍ ആല്‍വസ് ബാഴ്സയില്‍ തിരിച്ചെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular