തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്കായി...
പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ വിജ്ഞാപനത്തിന്റെ കരട് സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം...
പൊലീസ് തലപ്പത്ത് നിര്‍ണായക അഴിച്ചുപണി. ദക്ഷിണമേഖല എഡിജിപി സ്ഥാനത്ത് നിന്ന് ബി സന്ധ്യയെ മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാക്കി....
കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്ക് പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കുക. കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍...
ന്യൂയോര്‍ക്ക്: നാൽപത്തിനാല് വർഷത്തിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ഒരുവട്ടംകൂടി നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ വീണ്ടും ചരിത്രം ആവർത്തിക്കുകയായിരുന്നു.അസോസിയേഷന് സെക്രട്ടറി ആന്റോ വർക്കി ആമുഖ പ്രസംഗം നടത്തി....
ഹൂസ്റ്റൺ: എറണാകുളം പാണാരതുണ്ടിൽ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ – 68 വയസ്) ഹൂസ്റ്റനിൽ നിര്യാതയായി. പരേത കൊഴുവല്ലൂർ കീരിക്കാട്ടു കുടുംബാംഗമാണ്. മക്കൾ: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്) ജെറ്റി ആൻ ജോൺ...
അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജീവൻകുമാർ ഏറ്റുവാങ്ങുന്നു . വായ്പ്പ എടുത്ത തുകയേക്കാള്‍ ഇരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും റപ്കോ ബാങ്ക് അപസ്മാര രോഗിയും ,ഗര്‍ഭിണിയുമായ യുവതിയേയും 84 വയസുളള...
ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന് ഓഫ് ഡാലസ് 2018-2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് കൊടുവത്ത് (പ്രസിഡന്റ്), സൈമണ്‍ ജേക്കബ് (വൈസ് പ്രസിഡന്റ്) ഡാനിയേല്‍ കുന്നില്‍ (സെക്രട്ടറി), രാജന് ചിറ്റാര്‍ (ജോ. സെക്രട്ടറി) പ്രദീപ്...
ചാലക്കുടി: ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തിഡ്രല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയുടേയും ചാലക്കുടി ആല്‍ഫാ പാലിയേറ്റീവ് കെയറിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ രുഗ്മണി, ഡേവിസ്, വര്‍ഗീസ് എന്നീ മൂന്നു...
എല്‍ക്കഗ്രോവ് (കലിഫോര്‍ണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയില്‍ റസ്ട്രക്റ്റീവ് കാര്‍ഡിയോ പതി എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകള്‍ അസ്തമിച്ചു. രോഗത്തിന്...
ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക്...
ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. ഈ പുരസ്കാരത്തിന് അർഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി. കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും വിരാട് കോഹ്ലിക്കാണ്. ഓസ്ട്രേലിയയുടെ...
കൊല്ലം കുരീപ്പള്ളിയില്‍ 14 കാരന്റെ മൃതദേഹം കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന് ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം....
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റൺ റാന്നിഅസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമംവിപുലമായ പരിപാടികളാൽ ശ്രദ്ധേയമായി. ജനുവരി 13 നു ശനിയാഴ്ചവൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. റാന്നി സ്വദേശിയും സെൻറ് ജെയിംസ് ക്നാനായ ചർച്ച വികാരിയും ആയ റവ. ഫാ.എബ്രഹാം സക്കറിയ ചരിവുപറമ്പിൽന്റെ (ജെക്കു അച്ചൻ ) പ്രാരംഭപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ജോയ് മണ്ണിൽഅധ്യക്ഷത വഹിച്ചു. തുടർന്ന് റാന്നി നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനുംഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായിസ്വയം പരിചയപ്പെടുത്തൽ ചടങ്ങു നടന്നു. അധ്യക്ഷ പ്രസംഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽസംഘടനയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.സമ്മേളനത്തിൽ പങ്കെടുത്ത റാന്നിബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ മേഴ്സി പാണ്ടിയത്, ഹൃസ്വ സന്ദർശനത്തിനു ഹൂസ്റ്റണിൽ എത്തിയ അസോസിയേഷൻസ്ഥാപക പ്രസിഡന്റ് കെ.എസ്. ഫീലിപ്പോസ് പുല്ലമ്പള്ളിൽ, ലീലാമ്മ ഫിലിപ്പോസ്എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു . റവ. ഫാ. എബ്രഹാം സക്കറിയ പുതുവത്സര സന്ദേശം നൽകി.2018 ന്റെ ചവിട്ടുപടിയിൽ കയറി നിൽക്കുമ്പോൾ നമുക്ക് ഒരു ആത്മപരിശോധന ആവശ്യമാണ്.നഷ്ടപെട്ട അവസരങ്ങളെയും മുറിപെട്ട വികാരങ്ങളെയും ഓർത്തു ജീവിതംപാഴാക്കാതെ ദൈവിക ചിന്തയിൽ അധിഷ്ഠിതമായി ഭാവിയെ കരുപിടിപ്പിക്കുവാൻഓരോരുത്തരും ശ്രദ്ധിക്കണമെന്നും എല്ലാവര്ക്കും ശുഭകരമായപുതുവത്സരാശംസകളും ആശംസിക്കുന്നുവെന്നും അച്ചൻ സന്ദേശത്തിൽഉദ്ബോധിപ്പിച്ചു. അസ്സോസിയേഷൻ രക്ഷാധികാരിയും റാന്നി എം. എൽ.എ യുമായ രാജു എബ്രഹാംടെലിഫോണിൽ കൂടി പ്രത്യേക സന്ദേശം നൽകിയത് സംഗമത്തിന് മികവ് നൽകി. 2009 ൽ ആരംഭം കുറിച്ച അസോസിയേഷന്റെ മികവുറ്റ പ്രവർത്തനങ്ങളെമുക്തകണ്ഠം പ്രശംസിച്ച എം. എൽ.എ, എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ആയി മത്സരിക്കുന്ന കെ.പി. ജോർജ് ആശംസകൾഅറിയിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ വിജയത്തിനു എല്ലാ വിധ പിന്തുണയുംഅസ്സോസിയേഷൻ അറിയിച്ചു. അസ്സോസിയേഷൻ അംഗങ്ങളും ഹൂസ്റ്റണിലെ പ്രമുഖ ഗായകരുമായ റോയ്തീയാടിക്കൽ, മീര സക്കറിയ, ജോസ് മാത്യു, മെറിൽ ബിജു സക്കറിയ എന്നിവർശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി തോമസ് മാത്യു (ജീമോൻ റാന്നി) നന്ദിപ്രകാശിപ്പിച്ചു. സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ സ്നേഹവിരുന്നുംഉണ്ടായിരുന്നു. റിപ്പോർട്ട്: ജീമോൻ റാന്നി
ബ്രാംപ്ടൺ : ഇന്ത്യൻ വംശജർ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി .ബൽജിത് തണ്ടി (32 ) ‘അമ്മ അവതാർ കൗർ (60 ) എന്നിവരെ ആണ് കുത്തി...
ലോകകേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് സമ്മേളിക്കുകയും ഉണ്ടായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞു.ലോകത്തിലുള്ള മലയാളികളുടെ ഉന്നമനത്തിനു വേണ്ടി...